പത്തനംതിട്ട : ഒരിടത്ത് അടച്ചിടൽ, മറ്റൊരിടത്ത് പണിയോടു പണി...കോന്നി മെഡിക്കൽ കോളേജിന്റെ ബേസ് ലൈൻ ആശുപത്രിയായ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വാർഡുകളുടെ സ്ഥിതിയാണിത്.
ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ടും തുറന്നുകൊടുക്കാതിരിക്കുന്നതു മുതൽ ഒരു പണിയും നടക്കാതിരുന്നിട്ടും അടച്ചിട്ടിരിക്കുന്ന മുറികൾ വരെയുണ്ടിവിടെ. ദീർഘവീക്ഷണമില്ലാത്ത പണികൾ പതിവായതോടെ കഴിഞ്ഞ കുറേ മാസങ്ങൾക്കിടെ ജനറൽ ആശുപത്രിയിലെ 220 കിടക്കകളാണ് ഇല്ലാതായത്.
എട്ട് വാർഡുകളിലായി 404 കിടക്കകൾ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ ആകെ 184 കിടക്കൾ മാത്രമാണുള്ളത്. സ്ത്രീക്കും പുരുഷനുമായി മെഡിക്കൽ വാർഡ്-42, സർജറി വാർഡ്-48, ഗൈനക്കോളജി വാർഡ്-42, പോസ്റ്റ് ഓപ്പറേഷണൽ വാർഡ്-42, നേത്രരോഗ വാർഡ്-10 എന്നിങ്ങനെയാണ് കിടക്കകളുടെ ഇപ്പോഴത്തെ എണ്ണം. ഇതിൽ മെഡിക്കൽ വാർഡും സർജിക്കൽ വാർഡിലുമാണ് രോഗികളെ കൂടുതലായും പ്രവേശിപ്പിച്ചിരുന്നത്. ബി ആൻഡ് സി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന രണ്ടും അറ്റകുറ്റപ്പണിക്കായി അടച്ചതോടെ കിടക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു.
ബി ആൻഡ് സി ബ്ലോക്കിലായിരുന്നപ്പോൾ സ്ത്രീക്കും പുരുഷനുമായി 80 കിടക്കകളായിരുന്നെങ്കിൽ, വാർഡിന്റെ പ്രവർത്തനം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് മാറ്റിയപ്പോളിത് 42 ആയി കുറഞ്ഞു.
ശബരിമല വാർഡിൽ 20 കിടക്കയും കാഷ്വാലിറ്റിക്ക് മുകളിൽ 22 കിടക്കയുമായാണ് സർജിക്കൽ വാർഡിന്റെ പ്രവർത്തനം. സർജറി വാർഡിലും സമാന സ്ഥിതിയാണ്.
കിടക്കകൾ കിട്ടാത്ത സ്ഥിതി
വാർഡുകളിലെ കിടക്കകളുടെ എണ്ണം കുറഞ്ഞതോടെ എത്തുന്ന രോഗികൾക്ക് ചിലസമയങ്ങളിൽ കിടക്ക ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
സ്വാധീനമുള്ളവർ കിടക്ക നേടിയെടുക്കുമ്പോൾ അതില്ലാത്തവർ മടങ്ങിപ്പോകും. ഇതുകാരണം അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യമായിട്ടും കിടക്കയില്ലാത്തതിനാൽ മരുന്ന് നൽകി വീട്ടിലേക്ക് പറഞ്ഞുവിടേണ്ട അവസ്ഥയാണ്. രാത്രിയെത്തുന്ന രോഗികൾക്കാണ് ദുരിതം അധികവും.
ശബരിമല വാർഡിൽ താത്കാലികമായി പ്രവർത്തിക്കുന്ന മെഡിക്കൽ വാർഡിൽ ഒരു സമയത്തുപോലും കിടക്കകൾ ഒഴിവുണ്ടാകില്ല.
തുറക്കാതെ പേ വാർഡും പീഡിയാട്രിക് വാർഡും
ബി ആൻഡ് സി ബ്ലോക്കിൽ ഉദ്ഘാടനംകഴിഞ്ഞ പേ വാർഡും കുട്ടികളുടെ വാർഡും ഇതുവരെ തുറന്നിട്ടില്ല.
പേ വാർഡിൽ 24, കുട്ടികളുടെ വാർഡിൽ 25 കിടക്കകൾ വീതമാണ് ഉള്ളത്. രണ്ടു വാർഡുകളുടെയും ഉദ്ഘാടനം കഴിഞ്ഞിട്ട് നാളുകളായി.
വയറിങ് ജോലികൾ പൂർത്തിയാകാത്തതിനാലാണ് കുട്ടികളുടെ വാർഡ് തുറക്കാത്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ജീവനക്കാരെ നിയമിക്കാനുള്ള താമസമാണ് പേ വാർഡ് തുറക്കുന്നത് വൈകുന്നതെന്നും പറയുന്നു. പേ വാർഡിൽ നിയമിക്കാൻ ജീവനക്കാരെ കണ്ടെത്തിയെന്ന് പറയുന്നുണ്ടെങ്കിലും നിയമനം നൽകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
ജനറേറ്റർ റൂമിന്റെ ഭാഗത്തുള്ള കേരള ഹെൽത്ത് സർവീസിന്റെ പേ വാർഡിൽ 20 മുറികളിൽ അഞ്ചെണ്ണം അടച്ചിട്ടിട്ട് നാളുകളായി.
വളരെ നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്നങ്ങൾ ഉള്ള മുറികളാണിത്.
രണ്ടാംഘട്ട വികസനത്തിന്2.01 കോടി- മന്ത്രി വീണാ ജോർജ്
കാത്ത് ലാബും കാർഡിയോളജി വിഭാഗവും ശക്തിപ്പെടുത്തുക ലക്ഷ്യം
പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ കാത്ത് ലാബും കാർഡിയോളജി വിഭാഗവും ശക്തിപ്പെടുത്തുന്ന രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് 2,00,80,500 രൂപയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ട് നിലകളിലായി അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നതിനാണ് തുകയനുവദിച്ചത്.
ട്രയേജ് സംവിധാനം, ടി.എം.ടി. റൂം, എക്കോ റൂം, കാർഡിയോളജി വാർഡുകൾ എന്നിവയാണ് സജ്ജമാക്കുന്നത്. നിലവിൽ ആശുപത്രിയിൽ കാർഡിയോളജി സേവനവും കാത്ത് ലാബ് സേവനവും ലഭ്യമാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കിടത്തിച്ചികിത്സ പേരിനുമാത്രം
കാത്ത് ലാബും കാർഡിയോളജി വിഭാഗവും ശക്തിപ്പെടുത്തുക ലക്ഷ്യം
പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ കാത്ത് ലാബും കാർഡിയോളജി വിഭാഗവും ശക്തിപ്പെടുത്തുന്ന രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് 2,00,80,500 രൂപയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ട് നിലകളിലായി അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നതിനാണ് തുകയനുവദിച്ചത്.
ട്രയേജ് സംവിധാനം, ടി.എം.ടി. റൂം, എക്കോ റൂം, കാർഡിയോളജി വാർഡുകൾ എന്നിവയാണ് സജ്ജമാക്കുന്നത്. നിലവിൽ ആശുപത്രിയിൽ കാർഡിയോളജി സേവനവും കാത്ത് ലാബ് സേവനവും ലഭ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..