തുടർച്ചയായുണ്ടായ പ്രളയത്തിലും വെള്ളക്കെട്ടിലും തകർന്ന് ചെളികയറിക്കിടക്കുന്ന ആറന്മുള ക്ഷേത്രത്തിന് വടക്കേ നടയിലുള്ള പടിക്കെട്ട് (വിധിക്കൊപ്പം ജഡ്ജി ചേർത്ത ചിത്രം)
ആറന്മുള : തുടർച്ചയായുണ്ടായ പ്രളയത്തിലും വെള്ളക്കെട്ടിലും തകർന്ന് ചെളികയറിക്കിടക്കുന്ന ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്‍റെ വടക്കേ നടയിലുള്ള പടിക്കെട്ട് അടിയന്തരമായി പുനർ നിർമിക്കാൻ ഹൈക്കോടതി നിർദേശം. മൂന്നു മാസമാണ് കോടതി ഇതിന് അനുവദിച്ച സമയം.
കൊല്ലം കുരീപ്പുഴ ഉഷസിൽ ആർ. രാജേന്ദ്രന്‍റെ ഹർജിയിലാണ് ജഡ്ജിമാരായ അനിൽ കെ. നരേന്ദ്രനും പി.ജി. അജിത് കുമാറും വിധി പുറപ്പെടുവിച്ചത്.
വള്ളസദ്യയോടനുബന്ധിച്ചും ജലോത്സവ സമയത്തും പള്ളിയോടങ്ങൾ അടുക്കുന്ന കടവുകളിൽ ചെളികയറിയതുമൂലം പള്ളിയോടങ്ങൾ കടന്നുപോകാനും ഭക്തർക്ക് സ്നാനംചെയ്യാനും ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
വിനയായത് പദ്ധതികളിലെ അശാസ്ത്രീയത
-ൽ മാരാമൺ കൺവെൻഷൻ നഗറിനോട് ചേർന്നുള്ള കടവിൽ അശാസ്ത്രീയമായി നിർമിച്ച കൽക്കെട്ടും ആറന്മുള വടക്കേനടയിൽ സ്റ്റേഡിയം നിർമാണത്തിന് വ്യാപകമായി നടന്ന ചെളിവാരലും അനിയന്ത്രിത മണൽ വാരലുമാണ് കടവുകളുടെ നാശത്തിന് വഴിമരുന്നിട്ടതെന്ന് പ്രളയാനന്തരം നടത്തിയ പാരിസ്ഥിതിക പഠനങ്ങൾ തെളിയിക്കുന്നു. പ്രളയാനന്തരം നടന്ന അശാസ്ത്രീയ ചെളിനീക്കവും വിമർശന വിധേയമായി.
ജലസേചനവകുപ്പിന്റെ പദ്ധതിയിൽ അടിയന്തരതീരുമാനം വേണമെന്ന് കോടതി
: വെള്ളപ്പൊക്കംമൂലം പന്പയുടെ കടവുകളിലുണ്ടായ വ്യാപകമായ നാശത്തിന്‍റെ ഭാഗമാണ് ആറന്മുളയിലേതെന്നും ക്ഷേത്രക്കടവിന്‍റെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്ത് പ്രദേശത്തെ കടവുകളുടെ പുനർ നിർമാണത്തിനുള്ള ദീർഘകാല വികസന പദ്ധതിയുടെ വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ച് അനുമതിക്ക് കാക്കുകയാണെന്നും എട്ടാം എതിർകക്ഷിയായ ജലസേചനവകുപ്പ് കൊല്ലം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ മറുപടി നൽകി. ആറന്മുളയിലെ കടവുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് സമർപ്പിച്ച ദീർഘകാല വികസന പദ്ധതിയിൽ അടിയന്തരമായി തീരുമാനമുണ്ടാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..