സി.പി.എം. കുളനട ലോക്കൽ കമ്മിറ്റിയുടെ ഇ.എം.എസ്.-എ.കെ.ജി. അനുസ്മരണം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു
കുരമ്പാല : സി.പി.എം. കുരമ്പാല ലോക്കൽ കമ്മിറ്റിയുടെ ഇ.എം.എസ്., എ.കെ.ജി. അനുസ്മരണം കുരമ്പാല മുക്കോടിയിൽ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. പ്രദീപ്, അഡ്വ. കെ.ബി. രാജശേഖരക്കുറുപ്പ്, ജി. പൊന്നമ്മ, ജി. ദീപു എന്നിവർ പ്രസംഗിച്ചു.
പന്തളം : സി.പി.എം. പന്തളം ലോക്കൽ കമ്മിറ്റിയുടെ ഇ.എം.എസ്.-എ.കെ.ജി. അനുസ്മരണം സി.പി.എം. ഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗം അഡ്വ. എൻ. രാജീവ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. നവാസ് അധ്യക്ഷത വഹിച്ചു. ഇ. ഫസൽ, എച്ച്. അൻസാരി, പി.എൻ. സുരേഷ് എന്നിവർ സംസാരിച്ചു.
കുളനട : സി.പി.എം. കുളനട ലോക്കൽ കമ്മിറ്റിയുടെ ഇ.എം.എസ്.-എ.കെ.ജി. അനുസ്മരണം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സായി റാം പുഷ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം സി. പ്രകാശ്, ദിവാകരൻ ഷാജി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..