ഡി.വൈ.എഫ്.ഐ. മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിപ്രം പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു
പുല്ലാട് : കോയിപ്രം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പുല്ലാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കോയിപ്രം പഞ്ചായത്തിലെ അധികൃതരുടെ തികഞ്ഞ അനാസ്ഥമൂലം പഞ്ചായത്തിൽ ഇതുവരെ ജലവിതരണം തുടങ്ങിയിട്ടില്ലെന്ന് ഉപരോധം ഉദ്ഘാടനംചെയ്ത ഡി.വൈ. എഫ്.ഐ. പുല്ലാട് മേഖലാ സെക്രട്ടറി അശ്വിൻ വി.നായർ പറഞ്ഞു.
29-മുതൽ കുടിവെള്ളം വിതരണം ആരംഭിക്കും എന്ന പഞ്ചായത്ത് അധികൃതരുടെയും, പോലീസിന്റെയും ഉറപ്പിന്മേൽ രാവിലെ തുടങ്ങിയ ഉപരോധം താത്കാലികമായി അവസാനിപ്പിച്ചു. സി.എസ്. മനോജ്, എ.കെ. സന്തോഷ് കുമാർ, ജെയ്സൺ, ദീപ ശ്രീജിത്ത്, അജയ് വി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..