കളമ്പാല എം.ടി. എൽ.പി. സ്‌കൂൾ ശതാബ്ദി സമാപന സമ്മേളനം തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യുന്നു
റാന്നി : സാമൂഹിക പ്രതിബദ്ധതയും സ്വഭാവ വൈശിഷ്ട്യങ്ങളുമുള്ള നല്ല മനുഷ്യരെ സൃഷ്ടിച്ചെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് മാർത്തോമ്മ സഭ റാന്നി-നിലയ്ക്കൽ ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ പറഞ്ഞു. കളമ്പാല എം.ടി.എൽ.പി. സ്‌കൂളിന്റെ ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലയ്ക്കുണ്ടായ ഔന്നത്യത്തിന്റെ പ്രധാന കാരണം പ്രൈമറി സ്‌കൂളുകളിലെ വിദ്യാഭ്യാസത്തിന്റെ മേന്മയാണെന്നതിൽ തർക്കമില്ലെന്നും മാർ തിമോത്തിയോസ് പറഞ്ഞു.
സ്‌കൂൾ ലോക്കൽ മാനേജർ റവ.ഏബ്രഹാം പി.മാത്യു അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി സംഗമവും ആദരിക്കലും മുൻ എം.എൽ.എ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മുൻ പ്രഥമാധ്യാപകരെ എ.ഇ.ഒ. മിനി ജോസഫ് ആദരിച്ചു. സ്‌കൂൾ ശതാബ്ദി പതിപ്പ് കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി. സാമും കൈയെഴുത്തു മാസിക മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രകാശ് ചരളേലും പ്രകാശനംചെയ്തു. ഈപ്പൻ വർഗീസ്, തങ്കമ്മ ജോർജ്, ബിനോജ് കുമാർ, തോമസ് മാത്യു, ജോൺ ജോസഫ്, ബിജി ജോർജ്,ആശാ ജിജി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..