അരുവാപ്പുലം : പഞ്ചായത്തിലെ പടപ്പക്കൽ, കല്ലേലി, കൊക്കാത്തോട് പ്രദേശങ്ങളിൽ വൈദ്യുതി സ്ഥിരമായി മുടങ്ങുന്നു.വകയാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലാണ് അരുവാപ്പുലം പഞ്ചായത്ത്. പരാതിപ്പെട്ടാലും നടപടി സ്വീകരിക്കാൻ വൈകുന്നു.
രാത്രിയാണ് വൈദ്യുതി മുടക്കം. ഒരാഴ്ചയായി സ്ഥിരം സംഭവമാണ്. പരീക്ഷാ സമയവും ഉഷ്ണവും കാരണം വൈദ്യുതി ഉപഭോഗം കൂടിയ സമയമാണ്. അരുവാപ്പുലം പഞ്ചായത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ് ആന്റണി ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..