• കോയിപ്രം ഫാർമർ എക്സ്റ്റൻഷൻ ഓർഗനൈസേഷന്റെ കീഴിലുള്ള കാർഷിക ലേലവിപണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
പുല്ലാട് : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കോയിപ്രം ഫാർമർ എക്സ്റ്റൻഷൻ ഓർഗനൈസേഷന്റെ (എഫ്.ഇ.ഒ.) കീഴിലുള്ള കാർഷിക ലേലവിപണിയുടെ പ്രവർത്തനം പുനരാരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിൽ അധ്യക്ഷനായിരുന്നു.
എല്ലാ വെള്ളിയാഴ്ചയും കാർഷിക ഉത്പന്നങ്ങളുടെ ലേലം ഉണ്ടായിരിക്കും.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വത്സല, വി.പ്രസാദ്, പുറമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാർ, വൈസ് പ്രസിഡന്റ് കെ.വി.രശ്മിമോൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എൽ.അമ്പിളി, കൃഷി ഓഫീസർമാരായ സൂസൻ തോമസ്, ലതാ മേരി തോമസ്, എൻ.എസ്.മഞ്ജുഷ, ഫാർമർ എക്സ്റ്റൻഷൻ ഓർഗനൈസേഷൻ പ്രസിഡന്റ് ടി.സി.മാത്യൂസ്, സെക്രട്ടറി രാജൻ മാത്യു എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..