വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തിങ്കളാഴ്ച രാവിലെ 10.15-നും 10.55-നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കൊടിയേറും.
ഉച്ചയ്ക്ക് ഒന്നിനാണ് കൊടിയേറ്റ് സദ്യ. സപ്താഹയജ്ഞവേദിയിൽ രാവിലെ എട്ടിന് ഭാഗവതപാരായണം തുടങ്ങും. കൊല്ലം ദേവികൃപ ഭക്തദാസ് മോഹൻ ആണ് യജ്ഞാചാര്യൻ. ദിവസവും ഉച്ചയ്ക്ക് ഒന്നിന് അന്നദാനവും,വൈകീട്ട് ഏഴ് മുതൽ നാമസങ്കീർത്തനവും നടക്കും. ക്ഷേത്രത്തിൽ ഏപ്രിൽ മൂന്ന് വരെ വൈകീട്ട് അഞ്ചിന് അവതാരച്ചാർത്ത് ദർശനം തുടങ്ങും.
28-മുതൽ എട്ടാം ഉത്സവനാൾവരെ രാവിലെ എട്ടിന് നവകം, 10-ന് കലശാഭിഷേകം, വൈകീട്ട് ആറിന് കാഴ്ചശ്രീബലി, 29-ന് വൈകീട്ട് 5.30-ന് വിദ്യാഗോപാലമന്ത്രാർച്ചന, 30-ന് വൈകീട്ട് 5.30-ന് വൈകുണ്ഠദീപ പ്രദക്ഷിണപൂജ, രാത്രി എട്ടിന് സേവ, 31-ന് രാവിലെ പത്ത് മുതൽ ഉത്സവബലി, 11-ന് രുക്‌മിണീസ്വയംവരം, 12-ന് ഉത്സവബലിദർശനം, വൈകീട്ട് 5.30-ന് സർെവെശ്വര്യപൂജ, രാത്രി 7.30-ന് സേവ, 8-ന് ഡോ.അലക്സാണ്ടർ ജേക്കബിന്റെ ആധ്യാത്മിക പ്രഭാഷണം, 9.30-ന് നൃത്തനാടകം.
ഏപ്രിൽ ഒന്നിന് വൈകീട്ട് അഞ്ചിന് ശനീശ്വരപൂജ, രാത്രി എട്ടിന് സേവ, രണ്ടിന് രാവിലെ 11-ന് കലശപൂജ, 12-ന് ഭാഗവത സംഗ്രഹം, ഒന്നിന് ഭഗവദ് സദ്യ, വൈകീട്ട് നാലിന് തൃപ്പാറ മഹാദേവക്ഷേത്രത്തിലേക്ക് അവഭൃഥസ്നാനഘോഷയാത്ര, രാത്രി എട്ടിന് സേവ, 9-ന് നൃത്താവിഷ്കാരം, മൂന്നിന് രാത്രി ഏഴിന് സേവ, 9-ന് നൃത്തം, നാലിന് വൈകീട്ട് 6.30-ന് എതിരേല്പ്, ഏഴിന് സേവ, രാത്രി 8.45-ന് നാടകം, 11.45-ന് പള്ളിവേട്ട തുടർന്ന് താഴൂർദേവിയെ യാത്ര അയയ്ക്കൽ, അഞ്ചിന് രാവിലെ പത്തിന് ആറാട്ട്ബലി ശങ്കരമുകുന്ദസംഗമം, വൈകീട്ട് 3.30-ന് ആറാട്ടെഴുന്നള്ളത്ത്, വൈകീട്ട് ആറിന് ആറാട്ട്, ഏഴിന് തിരിച്ചെഴുന്നള്ളത്ത് തുടർന്ന് കൊടിയിറക്ക്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..