പുല്ലാട് : കിഴക്കേപ്പുറം ഗവ. യു.പി.സ്‌കൂൾ വിദ്യാർഥികൾ ജലദിനത്തിനോടുബന്ധിച്ച് തെള്ളിയൂർ കൃഷിവിജ്ഞാനകേന്ദ്രം സന്ദർശിച്ചു.
ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കൃഷിയും, കൃഷിരീതികളും, വളപ്രയോഗങ്ങളും , മണ്ണുപരിശോധനയും വിദ്യാർഥികൾ മനസ്സിലാക്കി. മില്ലറ്റ് വർഷത്തിൽ ജൈവകൃഷിയും, ജൈവവള പ്രയോഗവും മനസ്സിലാക്കുകയും നേരിട്ട് കാണാൻ അവസരം ഒരുക്കുകയും ചെയ്തു. പഠനയാത്രയ്ക്ക് പ്രഥമാധ്യാപിക സുനിവർഗീസ്, അധ്യാപകരായ കെ.കെ. സുധാകരൻ, ബൈജു ആർ., ഗീതാമോൾ തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..