കലഞ്ഞൂർ മഹാദേവർക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ശ്രീഭൂതബലി എഴുന്നള്ളത്ത്
കലഞ്ഞൂർ : മഹാദേവന്റെ തിരുനാളിന് തിരുമുൽക്കാഴ്ചയൊരുക്കാൻ ദേശവാസികൾ ഒരുക്കുന്ന കെട്ടുരുപ്പടികൾ തിങ്കളാഴ്ച ക്ഷേത്രത്തിലെത്തും. കിഴക്കേക്കരയിലും പടിഞ്ഞാറേക്കരയിലുമായി വിവിധപ്രദേശങ്ങളിൽ കെട്ടുരുപ്പടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. വലിയ ഇരട്ടക്കാളകളും ഒറ്റക്കാളകളും കുതിരകളും ഫ്ളോട്ടുകളും ഉൾപ്പടെ വിപുലമായ കെട്ടുകാഴ്ചയാണ് തിങ്കളാഴ്ച നടക്കുന്നത്. വൈകീട്ട് മൂന്നിന് ക്ഷേത്രത്തിൽനിന്നുള്ള എഴുന്നള്ളത്ത് ഇരുകരപ്പുറത്തും എത്തി കെട്ടുരുപ്പടികളെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നതോടുകൂടി നിശ്ചയിച്ച ക്രമപ്രകാരം കെട്ടുരുപ്പടികൾ ക്ഷേത്രമുറ്റത്തേക്ക് കടക്കും. താളവാദ്യമേളങ്ങളും മഹാദേവമന്ത്രവുമായി ക്ഷേത്രത്തിന് വലംെവച്ചാണ് കെട്ടുകാഴ്ച സമാപിക്കുക.
ക്ഷേത്രത്തിൽ ഇന്ന്
.30 കലശപൂജ, 11-ന് ഉത്സവബലി, 12.30-ന് ഉത്സവബലി ദർശനം, ഏഴിന് മൃദംഗം ആര്യൻ എ.രാജ്, തുടർന്ന് സംഗീത സദസ്സ് കോന്നിയൂർ ശ്രീകുമാർ, എട്ടിന് ചെന്നൈ ഗ്യാലക്സി മെഗാവോയ്സിന്റെ ഗാനമേള
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..