നീർവിളാകം ധർമശാസ്താക്ഷേത്രത്തിൽ ഉത്രം ഉത്സവം: കൊടിയേറ്റ് നാളെ


1 min read
Read later
Print
Share

നീർവിളാകം : പതിനൊന്നുനാൾ നീളുന്ന ധർമശാസ്താക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറും. ഏപ്രിൽ അഞ്ചിനാണ് ഉത്രം ഉത്സവം.

ആറിന് ആറാട്ടോടെ സമാപിക്കും. എല്ലാ ദിവസവും പകൽ 9.30 മുതൽ ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, ഭാഗവതപാരായണം എന്നിവയുണ്ട്.

27-ന് പകൽ 9.30-ന് തന്ത്രി താഴമൺമഠം കണ്ഠര് രാജീവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങ്. തുടർന്ന് 12-ന് കൊടിയേറ്റ് സദ്യ. വൈകീട്ട് 7.15-ന് ഗാനമേള.

രണ്ടാം ഉത്സവമായ 28-ന് വൈകീട്ട് 7.15 മുതൽ തിരുവാതിര അരങ്ങ്, 10-ന് സ്റ്റേജ് ഷോ. മൂന്നാം ഉത്സവമായ 29-ന് വൈകീട്ട് 7-ന് ഓട്ടൻതുള്ളൽ, 7.15-ന് ക്ളാസിക്കൽ ഫ്യൂഷൻ. 1741-ാം നമ്പർ നീർവിളാകം എൻ.എസ്.എസ്. കരയോഗത്തിൽനിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ 30-ന് വൈകീട്ട് ഏഴിന് നൽകും. തുടർന്ന് കുച്ചിപ്പുഡി, ബാലെ.

അഞ്ചാം ഉത്സവദിനമായ 31-ന് 7.15-ന് നടനം-2023 നൃത്തനൃത്യങ്ങൾ. ആറാം നാളായ ഏപ്രിൽ ഒന്നിന് വൈകീട്ട് 5.15-ന് സോപാനസംഗീതം, 6.30-ന് നാഗസ്വരക്കച്ചേരി, 10-ന് നൃത്തസന്ധ്യ. ഏപ്രിൽ രണ്ടുമുതൽ നാലുവരെ മൂന്ന് ദിവസം പകൽ 10.30-ന് ഉത്സവബലി, 6.30-ന് സേവ.

ഏപ്രിൽ രണ്ടിന് രാവിലെ ഏഴിന് തിരുവല്ല പ്രദീപ് കുമാറും വൈകീട്ട് അഞ്ചിന് സോപാനസംഗീതം. രാത്രി 10-ന് നൃത്തായനം. എട്ടാം ദിവസമായ 3-ന് വൈകീട്ട് 5.15-ന് സോപാനസംഗീതം, 6.30-ന് നാഗസ്വരക്കച്ചേരി.

ഒൻപതാം നാളായ 4-ന് 6.30-ന് നാഗസ്വരക്കച്ചേരി, രാത്രി 10-ന് പെരിങ്ങാട്ട്‌കാവ് ദേവീക്ഷേത്രത്തിൽ ഹിഡുംബൻ പൂജയും തുടർന്ന് കാവടി വരവും.

ഉത്രം ഉത്സവനാളായ ഏപ്രിൽ അഞ്ചിന് 7.30-ന് ശയനപ്രദക്ഷിണം, 10.30-ന് കാവടിയാട്ടം, 4.30-ന് വേലകളി, കെട്ടുകാഴ്ച എഴുന്നള്ളിപ്പ്, ശിങ്കാരിമേളം, 6.30-ന് സേവ, നാഗസ്വരക്കച്ചേരി, 9.30-ന് ദീപക്കാഴ്ച, 11-ന് നൃത്തനാടകം, 2-ന് പള്ളിവേട്ട, 3-ന് പള്ളിവിളക്കെഴുന്നള്ളത്ത്. ഏപ്രിൽ ആറിന് വൈകീട്ട് 4.30-ന് ആറാട്ടെഴുന്നള്ളിപ്പും കുറിച്ചിമുട്ടം കാണിക്കമണ്ഡപത്തിൽ ബന്ധുക്കരസ്വീകരണവും നടക്കും. രാത്രി ഏഴിന് ആറാട്ട്. എട്ടിന് ആറാട്ട് വരവ് വലിയ കാണിക്ക തുടർന്ന് കൊടിയിറക്ക്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..