ഇടപ്പാവൂർ ക്ഷേത്രത്തിൽ സപ്താഹയജ്ഞം സമാപിച്ചു


1 min read
Read later
Print
Share

റാന്നി : ഇടപ്പാവൂർ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് മുന്നോടിയായി നടന്നുവന്ന സപ്താഹയജ്ഞം സമാപിച്ചു. ഞായറാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ഉത്സവത്തിന് തുടക്കംകുറിച്ചു. ഏപ്രിൽ നാലിനാണ് പ്രസിദ്ധമായ ഇടപ്പാവൂർ പൂരം. യജ്ഞ സമാപനഭാഗമായി ഞായറാഴ്ച പേരൂർ ശിവക്ഷേത്രത്തിൽനിന്നു നടന്ന അവഭൃഥസ്‌നാന ഘോഷയാത്ര, മഹാപ്രസാദമൂട്ട് എന്നിവയിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. ഉത്സവത്തിന് തുടക്കംകുറിച്ച് വിശേഷാൽ പൂജകൾ, പന്തീരായിരം അർച്ചന, ഗോകുലസന്ധ്യ എന്നിവ നടന്നു.

തിങ്കളാഴ്ച ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പറ, അൻപൊലി സ്വീകരണത്തിന് തുടക്കംകുറിക്കും. അതിനായി രാവിലെ എട്ടിന് ഭദ്രകാളി ക്ഷേത്രത്തിൽനിന്നു ദേവിയെ നാരായണമംഗലം ഇല്ലത്തേക്കും തുടർന്ന് വനദുർഗാ ക്ഷേത്രത്തിലേക്കും എതിരേൽക്കും. 10.30-ന് പറ, അൻപൊലി സമർപ്പണം ആരംഭിക്കും. ഉത്സവദിവസങ്ങളിൽ രാവിലെ ആറിന് ലളിതാസഹസ്രനാമം, ആറ് മുതൽ വിശേഷാൽ പൂജകൾ, 9.45-ന് അൻപൊലി എതിരേൽപ്, 10-ന് പറ, അൻപൊലി സമർപ്പണം, രാത്രി 10-ന് വിളക്കിനെഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കും. തിങ്കളാഴ്ച രാത്രി 7.30-ന് നാമ മന്ത്രാർച്ചന ഉണ്ടായിരിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..