ആനിക്കാട് പഞ്ചായത്തിൽകൃഷിക്ക് മുൻഗണന


1 min read
Read later
Print
Share

മല്ലപ്പള്ളി : നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി എന്നിവയ്ക്ക് മുൻഗണന നൽകി 11,91,56,442 രൂപ വരവും 11,75,39,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് തോമസ് മാത്യു അവതരിപ്പിച്ചു.

കന്നുകുട്ടി പരിപാലനം, പാലിന് സബ്‌സിഡി, മുട്ടക്കോഴി വളർത്തൽ, മത്സ്യ കൃഷി തുടങ്ങിയവയ്‌ക്കായി ആകെ 52,89,600 രൂപ ഉത്പാദന മേഖലയിൽ വകയിരുത്തി. സേവന മേഖലയിൽ 4,18,62,900 രൂപ നീക്കിവെച്ചു. ലൈഫ്ഭവന പദ്ധതിക്കായി 21ലക്ഷം രൂപയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി രണ്ടുകോടി രൂപയും പട്ടികജാതി വിഭാഗത്തിന് 45,06,000 യും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പശ്ചാത്തല മേഖലയിൽ വിവിധ റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനായി 1,21,04,000 കണക്കാക്കുന്നു. പ്രസിഡന്റ്‌ ലിൻസി മോൾ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ലൈലാ അലക്സാണ്ടർ, മോളിക്കുട്ടി സിബി, സി.സി.പ്രേംസി, പ്രമീള വസന്ത് മാത്യു, സി.എസ്.ശാലിനി, സുജ എച്ച്., വിജയലക്ഷ്മി പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..