എഴുമറ്റൂർ : പാർപ്പിട മേഖലയ്ക്ക് പ്രാധാന്യം നൽകി എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ചു.
14,68,78,031 രൂപ വരവും 13,94,95,000 രൂപ ചെലവും പ്രതീക്ഷിക്കുന്നു. വൈസ് പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം അവതരിപ്പിച്ചു. ഭവന പദ്ധതിക്കായി 2.5 കോടി രൂപയും റോഡ് വികസനത്തിനായി ഒരുകോടിയും കൃഷി മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവ ഉൾപ്പെടുന്ന ഉത്പാദന മേഖലക്കായി 10,25,50,001 രൂപയും നീക്കിവെച്ചു.
തെരുവുവിളക്ക് പരിപാലനം, യുവജനക്ഷേമം എന്നിവ ഉൾപ്പെടുന്ന സേവനമേഖലയ്ക്കായി 5,03,77,000 രൂപയും ആരോഗ്യ മേഖലയ്ക്കായി 12 ലക്ഷം രൂപയും ശുചിത്വ മാലിന്യ പരിപാലനത്തിന് 20 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിജി പി. എബ്രഹാം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ടി. മറിയാമ്മ, സാജൻ മാത്യു, ലീലാമ്മ സാബു, ശോഭ മാത്യു, പി.ടി. രജീഷ് കുമാർ, കെ. സുഗതകുമാരി, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..