പുളിക്കീഴ് : നൂതന പദ്ധതികളുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക ബജറ്റ്. 22.27 കോടി വരവും, 22 കോടി ചെലവും, 27.67 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് തിങ്കളാഴ്ച കൂടിയ ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് ബിനിൽ കുമാർ അവതരിപ്പിച്ചത്. പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു.
2.80 കോടി ചെലവഴിച്ച് ചാത്തങ്കരിയിലുള്ള ഹെൽത്ത് സെന്ററിനെ നവീകരിക്കും. കിടത്തിച്ചികിത്സയും സായാഹ്ന ഒ.പി.യും, ഡയാലിസിസ് യൂണിറ്റും ആരംഭിക്കും. കുട്ടികളുടെ മാനസിക പഠനവൈകല്യങ്ങൾ കണ്ടെത്തി തുടർപഠനത്തിനുള്ള നന്മ സ്‌കൂൾ പദ്ധതിക്ക് 5 ലക്ഷം, പട്ടികജാതി കുടുംബങ്ങൾക്ക് ആധുനിക അടുക്കള നിർമിക്കുന്ന പദ്ധതിക്ക് 10 ലക്ഷം, മൂല്യ വർധിത ഉത്‌പന്നങ്ങളുടെ നിർമാണവും വിപണനവും 15 ലക്ഷം, എ.ടി.എം. മോഡൽ പാൽ വിതരണകേന്ദ്രം 2 ലക്ഷം, സമ്മിശ്ര സംയോജിത കൃഷിയിൽ കീടങ്ങളെ തുരത്താൻ ഫ്ളൈ ട്രാപ്പ് 10 ലക്ഷം, കാർഷിക-ക്ഷീരമേഖലയിൽ സംയുക്ത തൊഴിൽദാന പദ്ധതി 3 ലക്ഷം, ചെറുധാന്യ കൃഷിക്ക് 2 ലക്ഷം,
പുഷ്പകൃഷിക്ക് 5 ലക്ഷം, കരിമ്പുകൃഷി 5 ലക്ഷം, പ്ലാസ്റ്റിക്ക് മാലിന്യ നിർമാർജനം ആർ.ആർ.എഫ്. യൂണിറ്റിനായി 16 ലക്ഷം, ഹരിതകർമ സേനയ്ക്കായി ഇലക്ട്രിക്ക് വാഹനം 10 ലക്ഷം, സർക്കാർ സ്‌കൂളുകളിൽ ഡിജിറ്റൽ ക്ലാസുമുറി 8 ലക്ഷം, കുട്ടികളുടെ കണ്ണ്, പല്ല്,
ത്വക്ക് പരിശോധന ഒരുലക്ഷം, ഭിന്നശേഷിക്കാരുടെ ഡയറക്ടറിയും തിരിച്ചറിയൽ കാർഡും ഒരുലക്ഷം, സുരക്ഷിത കൗമാരം പദ്ധതി ഒരുലക്ഷം, പെരിങ്ങര പഞ്ചായത്തിലെ വേളൂർ മുണ്ടകം വയലോരം മനോഹരമാക്കി ഉദ്യാനം നിർമിച്ച് കുടുംബശ്രീ കഫേ തുടങ്ങുന്ന സായന്തനക്കാറ്റ് പദ്ധതിക്ക് 10 ലക്ഷം, കാനന ശോഭ പദ്ധതിയിലൂടെ മിയവാക്കി,
ഫുഡ് ഫോറസ്റ്റ് നിർമാണത്തിന് 10 ലക്ഷം എന്നിവയാണ് ബജറ്റിലെ പ്രധാന പദ്ധതികൾ. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..