രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആങ്ങമൂഴിയിൽ നടത്തിയ വഴിതടയൽ സമരം
സീതത്തോട് : രാഹുൽ ഗാന്ധിയെ എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആങ്ങമൂഴിയിൽ വഴിതടയൽ സമരവും പ്രകടനവും നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ജില്ലാ സെക്രട്ടറി ഷമീർ തടത്തിലിന്റെ അധ്യക്ഷതയിൽ നിയോജകമണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു ഉദ്ഘാടനംചെയ്തു.
രാജു കലപ്പമണ്ണിൽ, സുമേഷ് ആങ്ങമൂഴി, ഏബ്രഹാം തേനാലിൽ, ജോളി ജോർജ്, ബൈജു ബിനീഷ്, അനിൽ, ബിജി ജോയ്, വൽസമ്മ ബാബു എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..