ഇടപ്പാവൂർ പൂരമഹോത്സവം : ഇടപ്പാവൂർ ക്ഷേത്രത്തിൽ പറ,അൻപൊലി സമർപ്പണം തുടങ്ങി


1 min read
Read later
Print
Share

• ഇടപ്പാവൂർ ക്ഷേത്രത്തിൽ പറ, അൻപൊലി സമർപ്പണത്തിനായി ശ്രീഭദ്രകാളി ക്ഷേത്രത്തിൽനിന്നു ദേവിയെ വനദുർഗാ ക്ഷേത്രത്തിലേക്ക് എതിരേൽക്കുന്നു

റാന്നി : ഇടപ്പാവൂർ ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവ നാളുകളിലെ പ്രധാന വഴിപാടായ പറ, അൻപൊലി സ്വീകരണത്തിന് തുടക്കംകുറിച്ചു. ഉത്സവം മീന മാസത്തിലെ കാർത്തിക നാളിൽ ആരംഭിക്കുമെങ്കിലും രോഹിണി നാൾ മുതലാണ് വഴിപാട് സമർപ്പണം ആരംഭിക്കുന്നത്. ഏപ്രിൽ നാലിനാണ് ഇടപ്പാവൂർ പൂരം. അന്നുവരെ ഭക്തർക്ക് അൻപൊലി, പറ വഴിപാട് സമർപ്പിക്കാൻ അവസരമുണ്ട്.

വഴിപാട് സമർപ്പണത്തിനായി ശ്രീഭദ്രകാളി ക്ഷേത്രത്തിൽനിന്നു ദേവിയെ വനദുർഗാ ക്ഷേത്രത്തിലേക്ക് എതിരേൽക്കും. തുടർന്നാണ് വഴിപാട് സമർപ്പണം നടത്തുന്നത്. തിങ്കളാഴ്ച രാവിലെ വിശേഷാൽ പൂജകൾക്കു ശേഷം ദേവിയെ ആദ്യം നാരായണമംഗലം ഇല്ലത്തേക്ക് എഴുന്നള്ളിച്ചു. അവിടെനിന്നു അൻപൊലി സ്വീകരിച്ചശേഷമാണ് വനദുർഗാക്ഷേത്രത്തിലേക്ക് എതിരേറ്റത്. വഞ്ചിപ്പാട്ട്, തെയ്യം, താലപ്പൊലി, വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഭക്തർ നാമജപങ്ങളുമായി ദേവിയെ എതിരേറ്റത്. ആദ്യ ദിനത്തിൽ തന്നെ നിരവധി ഭക്തർ അൻപൊലി, പറ വഴിപാട് സമർപ്പിച്ചു. വൈകീട്ട് ദീപാരാധനയ്ക്കുശേഷം വിശ്വഹിന്ദു പരിഷത്ത് അയിരൂർ പുതിയകാവ് യൂണിറ്റിന്റെ നാമജപ മന്ത്രാർച്ചനയും ഉണ്ടായിരുന്നു.

ചൊവ്വാഴ്ച രാവിലെ ആറിന് ലളിതാസഹസ്രനാമം, വിശേഷാൽ പൂജകൾ, 9.45-ന് എതിരേൽപ്, 10-ന് അൻപൊലി, പറ വഴിപാട് സമർപ്പണം, 11-ന് പ്രസാദമൂട്ട്, രണ്ടിന് ഭാഗവത പാരായണം, രാത്രി 7.30-ന് കലാസന്ധ്യ, 10-ന് വിളക്കിനെഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..