ഇരവിപേരൂർ : കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് തോട്ടപ്പുഴയിൽ സംയോജിതമായി നടപ്പാക്കിയ മാതൃക മറ്റിടങ്ങളിലും ഉപയോഗിക്കണമെന്ന് മന്ത്രി വീണാ ജോർജ്. പുനരുദ്ധാരണം നടത്തിയ തോട്ടപ്പുഴ ബൂസ്റ്റർ പമ്പ് ഹൗസ്, കോഴിമല കുടിവെള്ള പദ്ധതി, ജലജീവൻ മിഷൻ രണ്ടാംഘട്ടം എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻ പിള്ള അധ്യക്ഷത വഹിച്ചു.
കേരള ജലഅതോററ്റി സൂപ്രണ്ടിങ് എൻജിനീയർ പത്തനംതിട്ട ബി. മനു, കേരള ജലഅതോറിറ്റി ബോർഡ് അംഗം ഉഷാലയം ശിവരാജൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം എൻ.എസ്. രാജീവ്, ഇരവിപേരൂർ പഞ്ചായത്ത് അംഗങ്ങളായ വിനീഷ് കുമാർ, അനിൽ ബാബു, കെ.കെ. വിജയമ്മ, ജല അതോറിറ്റി പുല്ലാട് എ.ഇ. ടി.കെ.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
തോട്ടപ്പുഴയിലെ പ്രവൃത്തികൾ
കാലപ്പഴക്കംചെന്ന തൊട്ടപ്പുഴ ബൂസ്റ്റർ പമ്പ് ഹൗസ് നവീകരിച്ചു. 12-ാം വാർഡിലെ കോഴിമല കോളനിയിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുലൈൻ പണികൾ പൂർത്തിയാക്കി. 99.69 ലക്ഷം രൂപ ചെലഴിച്ചാണ് പണികൾ നടത്തിയത്.
ജലജീവൻ മിഷൻ പദ്ധതിയിൽ 6.58 കോടിയിൽ 20 കിലോമീറ്റർ ദൂരത്തിൽ പൈപ്പുലൈൻ സ്ഥാപിക്കുകയും 445 പുതിയ ഗാർഹിക കണക്ഷൻ നൽകുകയും ചെയ്തു.
2020-21-ലെ ജലജീവൻ പദ്ധതിയിൽ പ്രയാറ്റുകടവിൽ പമ്പുഹൗസിൽ പുതിയ പമ്പുസെറ്റ് സ്ഥാപിച്ചതിനൊപ്പം മൂന്നുകീലോമീറ്റർ ദൂരത്തിൽ 200 എം.എം. ഡി.ഐ. തോട്ടപ്പുഴവരെ സ്ഥാപിച്ച് പമ്പിങ് നടത്തി. പ്രയാറ്റു കടവിലെ ഇൻടേക്ക് പമ്പുഹൗസ് ലൈനുമായി പരസ്പരം ബന്ധിപ്പിച്ച് ഇരവിപേരൂരിൽനിന്ന് നേരിട്ട് നന്നൂർ ടാങ്കിൽ വെള്ളം എത്തിച്ചു. പഞ്ചായത്തിലെ ഒന്ന്, 11, 12, 13, 14, 15, 16, 17 വാർഡുകളിൽ ജലവിതരണം സുഗമമാക്കി. ജലലഭ്യത കുറഞ്ഞ 350 പഴയ കണക്ഷനുകൾ പുതിയ ലൈനുകളിലേക്ക് മാറ്റി നൽകി.
10 ദിവസം കൂടുമ്പോൾ മാത്രം ജലവിതരണം നടന്നിരുന്ന ഈ പ്രദേശങ്ങളിൽ ആഴ്ചയിൽ മൂന്നുദിവസം കുടിവെള്ളം സുലഭമായി ലഭ്യമാക്കി.
ജലജീവന്റെ അന്തിമഘട്ടത്തിൽ ശേഷിക്കുന്ന രണ്ട്, മൂന്ന്, നാല്, അഞ്ച് വാർഡുകളിലും കുടിവെള്ളമെത്തിക്കാൻ പദ്ധതിയുണ്ട്. 6247 കുടിവെള്ള കണക്ഷനുകൾ പുതിയതായി നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..