കുരമ്പാല ഇടയാടിയിൽ ഗവ. എൽ.പി. സ്‌കൂളിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണ നിലയിൽ
പന്തളം : ചെറിയ കാറ്റടിക്കുമ്പോൾപ്പോലും കൊച്ചുകുട്ടികൾ പഠിക്കുന്ന കുരമ്പാല ഇടയാടിയിൽ ഗവൺമെന്റ് എൽ.പി.സ്‌കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഭയമാണ്. സ്‌കൂളിനും കുട്ടികൾ ഓടിക്കളിക്കുന്ന മുറ്റത്തും മരച്ചില്ലകളോ, മരം തന്നെയോ ഒടിഞ്ഞുവീഴുമെന്ന ഭയമാണ് ഇവർക്ക്. വെള്ളിയാഴ്ച ഭാഗ്യംകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ശൗചാലയത്തിന് മുമ്പിലേക്ക് വലിയ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണായിരുന്നു അപകടം. ഇതിന് മുകളിൽ വെച്ചിരുന്ന വെള്ളത്തിന്റെ ടാങ്കും തകർന്നു. ഇത് മുറിച്ചുമാറ്റാൻപോലും കഴിയാത്തതിനാൽ ഇപ്പോൾ ശൗചാലയം ഉപയോഗിക്കുവാൻ കഴിയുന്നില്ല. 46 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ഇടയാടിയിൽ സ്‌കൂളിന് ഇത് പണ്ടുമുതലുള്ള പ്രശ്‌നമാണ്. സ്‌കൂളിന് പിൻഭാഗത്തുനിന്ന മരംമുറിക്കാൻ നിയമതടസ്സങ്ങൾ ധാരാളമായിരുന്നു. ഇപ്പോഴും ഇതുതന്നെയാണ് പ്രശ്‌നം. മൂന്ന് മരമാണ് ഉണങ്ങി ഏതു നിമിഷവും നിലംപൊത്താറായി നിൽക്കുന്നത്. നഗരസഭയിൽ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. വനംവകുപ്പിന്റെ അനുമതി ഇതിന് ആവശ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..