രാഹുൽഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഗവിയിൽ നടത്തിയ പ്രതിഷേധ യോഗം ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്യുന്നു.
സീതത്തോട് : പിന്നാക്കസമുദായത്തെ അധിക്ഷേപിച്ച രാഹുൽഗാന്ധി മാപ്പുപറയുക, സി.പി.എം. പിന്തുണയോടെ കോൺഗ്രസ് സംസ്ഥാനത്ത് നടത്തുന്ന അക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. ചിറ്റാർ നിയോജകമണ്ഡലം കമ്മിറ്റി ഗവിയിൽ പ്രതിഷേധ യോഗം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ മൈലപ്രയുടെ അധ്യക്ഷതയിൽ ബി.ജെ.പി.ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. ആർ. പ്രസന്നകുമാർ, അനിൽകുമാർ, അമ്പിളി സുശീലൻ, സന്തോഷ് കട്ടച്ചിറ, പുണ്യരാജ്, ചന്ദ്രൻ കാശിനാഥ്, സെൽവരാജ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..