പത്തനംതിട്ട : പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 73-കാരന് 47 വർഷം കഠിനതടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ. റാന്നി വെച്ചൂച്ചിറ കുംഭിത്തോട് വെട്ടിക്കൽ കുഞ്ഞുമോനെ (73 )ആണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി. 2019-ൽ ആണ് സംഭവം. സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പിൻതുടർന്നുവന്ന കുഞ്ഞുമോൻ റബ്ബർ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിരന്തരം ബലാത്സംഗത്തിനിരയാക്കി. ഒരു കന്യാസ്ത്രീ പെൺകുട്ടിക്ക് കൗൺസിലിങ് നൽകിയതോടെയാണ് പീഡനവിവരം അറിഞ്ഞത്.
വെച്ചൂച്ചിറ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ആർ.സുരേഷാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പ്രിൻസിപ്പൽ പോക്സോ പ്രോസിക്യൂട്ടർ അഡ്വ. െജയ്സൺ മാത്യൂസ് ഹാജരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..