പുല്ലാട് : കോയിപ്രം പഞ്ചായത്തിലെ പല ഉയരവിളക്കുകളും പകൽ കത്തിക്കിടക്കുകയും രാത്രിയാകുമ്പോൾ കെടുകയും ചെയ്യുന്നതായി പരാതി. 29 ഉയരവിളക്കുകളുമാണ് പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്.
'കെൽ' കമ്പനിക്കാണ് ഉയരവിളക്കുകളുടെ പരിപാലനച്ചുമതല ഉണ്ടായിരുന്നത്. മൂന്ന് വർഷമായിട്ടുണ്ടായിരുന്ന അറ്റകുറ്റപ്പണിക്കുള്ള കരാർ ഫെബ്രുവരിയോടുകൂടി തീർന്നു. അടുത്ത രണ്ടുവർഷത്തേക്ക് കമ്പനിയുമായി കരാറിൽ ഏർപ്പെടാനുള്ള ചർച്ചകൾ പഞ്ചായത്ത് ഭരണസമിതി നടത്തിവരുന്നു.
ഉയരവിളക്കുകൾ കത്തുന്നതിനും കെടുന്നതിനും ഉള്ള സമയം ക്രമീകരിക്കുന്നതിലെ അപാകമാണ് വിളക്കുകൾ പകൽ കത്തിക്കിടക്കാൻ കാരണം. ഏപ്രിൽ പകുതിയോടുകൂടി കെൽ കമ്പനിയുമായി അറ്റകുറ്റപ്പണിക്ക് രണ്ടു വർഷത്തേക്കുള്ള കരാറിൽ ഏർപ്പെടുമെന്നും അതോടുകൂടി ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും വഴിവിളക്കുകളുടെ മേൽനോട്ട ചുമതലയുള്ള പഞ്ചായത്ത് അംഗം ജോൺസൺ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..