എൻ.എസ്.എസ്. കുന്നത്തൂർ താലൂക്ക് യൂണിയനിൽ നടപ്പാക്കുന്ന നൈപുണ്യവികസനപദ്ധതികളുടെ താലൂക്കുതല ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ.ആർ.ശിവസുതൻപിള്ള നിർവഹിക്കുന്നു
പള്ളിക്കൽ : കുന്നത്തൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്‍റെ സംരംഭകത്വ നൈപുണ്യവികസന പദ്ധതികൾ പ്രസിഡന്റ് കെ.ആർ.ശിവസുതൻപിള്ള ഉദ്ഘാടനം ചെയ്തു. തൂശനില മിനി കഫേകളുടെ ഉദ്ഘാടനം എൻ.എസ്.എസ്. സോഷ്യൽ സർവീസ് വിഭാഗം സെക്രട്ടറി വി.വി.ശശിധരൻ നായർ നിർവഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് വി.ആർ.കെ.ബാബു അധ്യക്ഷനായി. ധനലക്ഷ്മി ബാങ്ക് അസി. ജനറൽ മാനേജർ പി.എച്ച്. ബിജുകുമാർ ഫാമിങ് പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ, ബാങ്ക് സീനിയർ മാനേജർ രാജേഷ് അലക്സ്, പഞ്ചായത്തംഗം ഹരികുമാർ, ബ്രാഞ്ച് മാനേജർ ഷിബി ജോർജ്, താലൂക്ക് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.രവീന്ദ്രക്കുറുപ്പ്, എം.എസ്.എസ്. ജോ.സെക്രട്ടറി സി.സുരേന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..