• ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ഛായാചിത്ര ഘോഷയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണം പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവല്ല : പിണറായി സർക്കാർ നടത്തുന്ന നവോത്ഥാന പ്രവർത്തനങ്ങൾ ആത്മാർഥതയില്ലാത്തതും ചരിത്രത്തെ പൂർണമായും ഉൾക്കൊള്ളാത്തതുമാണെന്ന് മുൻ മന്ത്രി പന്തളം സുധാകരൻ അഭിപ്രായപ്പെട്ടു.
വൈക്കം സത്യാഗ്രഹ രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ഛായാചിത്ര ഘോഷയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു.
ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എൻ. ഷൈലാജ്, സതീഷ് ചാത്തങ്കരി, അനീഷ് വരിക്കണ്ണാമല, ജോർജ് മാമ്മൻ കൊണ്ടൂർ, റെജി തോമസ്, ജേക്കബ് പി.ചെറിയാൻ, റോബിൻ പരുമല, ആബിദ് ഷെഹീം തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ നഗരിയിൽ സ്ഥാപിക്കുന്നതിനായാണ് കോഴഞ്ചേരിയിൽനിന്നു ഛായാചിത്രവും വഹിച്ചുള്ള ഘോഷയാത്ര നടത്തിയത്.
ആന്റോ ആന്റണി എം.പി., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, ജോസി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..