തട്ടയിൽ : പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് ആരോഗ്യമേളയും ഏകാരോഗ്യം പദ്ധതിയും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തട്ടയിൽ എസ്.കെ.വി. യു.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യ മേഖലയിൽ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി നടത്തപ്പെടുന്ന പദ്ധതികൾ സംബന്ധിച്ച് അവബോധം നൽകുക, ആരോഗ്യസംരക്ഷണത്തിനായി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുക, ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ ജനങ്ങളിൽ നേരിട്ട് എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിച്ചത്. മെഡിക്കൽ ഓഫീസർ ഡോ. ആർ.ശ്യാംപ്രസാദ്, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, അംഗങ്ങളായ വി.പി.വിദ്യാധരപ്പണിക്കർ, എൻ.കെ.ശ്രീകുമാർ, വി.എം.മധു, ലാലി ജോൺ, പബ്ലിക് ഹെൽത്ത് നഴ്‌സ് സി.ജി.ഗീതമ്മ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..