Caption
റാന്നി : അവധിക്കാലത്ത് ഉല്ലാസയാത്രകളൊരുക്കി റാന്നി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. ഗവി, മൺറോതുരുത്ത് സംബ്രാണിക്കൊടി, മലക്കപ്പാറ, കുമരകം എന്നിവിടങ്ങളിലേക്കാണ് ഉല്ലാസയാത്ര. കൂടാതെ, മലയാറ്റൂർ കുരിശുമല തീർഥാടനയാത്രയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. ഏപ്രിൽമാസത്തെ യാത്രകൾ തയ്യാറാക്കിക്കഴിഞ്ഞു.
ഏപ്രിൽ 5, 11-ഗവി, 7, 16-മലയാറ്റൂർ കുരിശുമല, 14-കുമരകം, 21-മലക്കപ്പാറ.
മൺറോതുരുത്ത് സംബ്രാണിക്കൊടി ട്രിപ്പ് മേയ് ആദ്യവാരമാണ്.
തുടക്കം ഗവിയിലേക്ക്
ജില്ലയിലെ ഗവിയിലേക്ക് യാത്രയൊരുക്കിക്കാണ്ടാണ് കെ.എസ്.ആർ.ടി.സി. റാന്നി ബജറ്റ് ടൂറിസം സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചത്. മൂന്ന് ട്രിപ്പുകൾ ഗവിയിലേക്ക് നടത്തിക്കഴിഞ്ഞു. ഏപ്രിൽ മാസം രണ്ട് ട്രിപ്പുകൾകൂടി നടത്തും. മീനച്ചൂടിന്റെ കൈപ്പിടിയിൽ അമരുന്ന നാളുകളിൽ മനസ്സിനും ശരീരത്തിനും കുളിർമയേകാൻ വനമേഖലയിലൂടെ മനോഹരമായ ഗവിയിലേക്ക്. ഉച്ചഭക്ഷണവും ബോട്ടിങ്ങും പ്രവേശനഫീസും ഉൾപ്പെടെ ഒരാൾക്ക് 1400 രൂപയാണ് നിരക്ക്.
മൺറോതുരുത്ത് സാമ്പ്രാണികൊടി
വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പിലൂടെ കായൽവിഭവങ്ങളുടെ രുചിയറിഞ്ഞ് ആറുമണിക്കൂർ ഹൗസ് ബോട്ടിൽ. പ്രകൃതി ഭംഗിയറിഞ്ഞ് മലക്കപ്പാറ ജംഗിൾ സഫാരി. മൺറോതുരുത്ത്-സാമ്പ്രാണികൊടി-ആലപ്പുഴ ബീച്ച് ഉല്ലാസ യാത്രയ്ക്ക് ഒരാൾക്ക് കനോയിങ് ഉൾപ്പെടെ 930 രൂപ.
മലക്കപ്പാറയിലേക്കുള്ള യാത്രയ്ക്ക് ബസ് ചാർജ് മാത്രം ഒരാൾക്ക് 880 രൂപ.
കുമരകം ഉല്ലാസയാത്രയ്ക്ക് ബോട്ടിങ്, ബോട്ടിലെ ഭക്ഷണം ഉൾപ്പെടെ 1080 രൂപയും മലയാറ്റൂർ തീർഥാടനയാത്രയ്ക്ക്് ഒരാൾക്ക് 570 രൂപയുമാണ് നിശ്ചയിട്ടിച്ചുള്ളത്.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കുചെയ്യുന്നതിനും 9446670952, 9497578037
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..