അടൂർ : അടൂർ അപ്ലൈഡ് സയൻസ് കോളേജിലെ ആസാദി കോളേജ് യൂണിയൻ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഉത്തമനായ വ്യക്തിയായി മാറാനുള്ള പരിശീലനമാകണം വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾ നേടേണ്ടത്. കലയ്ക്കും സംഗീതത്തിനും ജാതി കൽപ്പിക്കുന്ന കാലത്ത് മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിന് വേണം നാം ഏവരും ശ്രദ്ധ കൊടുക്കേണ്ടതെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
യൂണിയൻ വൈസ് ചെയർപേഴ്സൺ എ.അസ്‍ല അധ്യക്ഷയായി. ആർട്സ് കോഡിനേറ്റർ ആന്റണി വർഗീസ്, പ്രിൻസിപ്പൽ ഡോ.കെ. സന്തോഷ് ബാബു, പി.ടി.എ. പ്രസിഡന്റ് കെ. ജോർജ്കുട്ടി, ഡോ.എൽ. ഷാജി, വിനോദ് വി.രാജേന്ദ്രൻ, വിജി ബാലകൃഷ്ണൻ, ജെ.പി. ഹരിപ്രകാശ്, എസ്.ആയന, അനന്തകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..