മുക്കൂട്ടുതറ : ഇടകടത്തി ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. ഏപ്രിൽ നാലിനാണ് ആറാട്ട്. ബുധനാഴ്ച രാവിലെ 8.30-ന് വെള്ളാവൂർ വട്ടക്കാവിൽ ഉഷ ക്ഷേത്ര സന്നിധിയിൽ കൊടിക്കൂറ സമർപ്പിക്കും. 9.15-നും 9.45-നുമിടയിലാണ് പാലാ മോഹനൻ തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്. ശാന്തി ശ്രീശാന്ത് പാറയ്ക്കൽ സഹകാർമികത്വം വഹിക്കും. ഉച്ചയ്ക്ക് അന്നദാനമുണ്ട്. ശനിയാഴ്ച സർപ്പപൂജ 9.30, കളഭാഭിഷേകം 10.30, ചന്ദനച്ചാർത്ത് 6.30.
ഞായറാഴ്ച വൈകീട്ട് 4.30-ന് കുരുമ്പൻമൂഴി ഗുരുമന്ദിരത്തിലേക്ക് സമൂഹപറയ്ക്ക് എഴുന്നള്ളിപ്പ്. 7.30-ന് അരങ്ങിൽ തിരുവാതിര. തിങ്കളാഴ്ച പന്തീരടിപൂജ .വൈകീട്ട് നാലിന് പറ എഴുന്നള്ളിപ്പ്. 11-ന് പള്ളിവേട്ട പുറപ്പാട്.
12-ന് ശയ്യാപൂജ. ചൊവ്വാഴ്ച ചൊവ്വാഴ്ച വൈകീട്ട് 4.45-ന് ആറാട്ടുപുറപുറപ്പാട്. 5.45-ന് ആറാട്ട്. 6.30-ന് താലപ്പൊലി ഘോഷയാത്ര. 8.45-ന് എതിരേൽപ്പ്. ഉത്സവ നടത്തിപ്പിനായി ക്ഷേത്രം ഭാരവാഹികളായ വി.വി. ശശി, ജിലേഷ് വി. ദാസ്, പി.എസ്. ബോബി, പി.ഒ.രാജേഷ്, ഇ.വി. രാജേന്ദ്രൻ, അജേഷ് മണി തുടങ്ങിയവരടങ്ങുന്ന കമ്മിറ്റി പ്രവർത്തിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..