റോഡ് കുഴിക്കാൻ അനുമതിയില്ല


1 min read
Read later
Print
Share

മൂർത്തിമുരുപ്പ് കോളനിയിൽ കുടിവെള്ളം വൈകും

Caption

വള്ളിക്കോട് : പഞ്ചായത്ത് എട്ടാംവാർഡിലെ മൂർത്തിമുരുപ്പ് പട്ടികജാതി കോളനിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിയുന്നില്ല. 60 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

വേനൽക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ കോളനിയാണിത്. വള്ളിക്കോട് ശുദ്ധജല പദ്ധതിയിൽനിന്നുമാണ് ഇവിടെ വെള്ളം എത്തേണ്ടത്. പൈപ്പ് ലൈൻ സ്ഥാപിക്കാൻ ജലവിഭവ വകുപ്പ് കരാർ നൽകിയെങ്കിലും റോഡ് കുഴിക്കാൻ പൊതുമരാമത്ത് വകുപ്പ് സമ്മതിക്കുന്നില്ല.

പട്ടികജാതി കോർപ്പസ് ഫണ്ട് ഉപയോഗിച്ചാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. പൈപ്പുകൾ ഇടുന്നതിനുള്ള അനുമതിക്കായി ജലവിഭവ വകുപ്പ് പൊതുമരാമത്തിന് അപേക്ഷ നൽകിയതാണ്.

കോന്നി-ചന്ദനപ്പള്ളി റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയിട്ടില്ല.

പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് നീണ്ടുപോയാൽ കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..