Caption
മണ്ണടി : വേലുത്തമ്പി സ്മാരക സമിതിയുടെ നേതൃത്വത്തിൽ മണ്ണടി വേലുത്തമ്പി സ്മാരകത്തിൽ 214-ാം രക്തസാക്ഷിത്വ വാർഷികാചരണം നടന്നു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ജില്ലാപഞ്ചായത്തംഗം കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അധ്യക്ഷനായി. സെക്രട്ടറി മണ്ണടി രാജൻ, മാനപള്ളി മോഹനൻ, രാഘവൻ മണ്ണടി വീട്, മണ്ണടി മോഹനൻ, ഷിബു, വർഗീസ്, ഷാജി, ജലീൽ എന്നിവർ പ്രസംഗിച്ചു. നാടൻകലകളുടെ പ്രോത്സാഹനം ലക്ഷ്യമാക്കി മണ്ണടിയിൽ 1979-ൽ ആരംഭിച്ച ജനകീയ വിജ്ഞാന കലാകേന്ദ്രം മണ്ണടി വേലുത്തമ്പി സ്മാരക സമുച്ചയത്തിൽ പുനരാരംഭിക്കണമെന്ന് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
മണ്ണടി : ദേശാഭിമാനി വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വ ദിനത്തിൽ പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ജില്ലാപഞ്ചായത്തംഗം സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജേഷ് മണ്ണടി അധ്യക്ഷനായി. സെക്രട്ടറി രഞ്ജിനി സുനിൽ, രാമചന്ദ്രൻ പിള്ള, മനേഷ്, മോഹനൻ പിള്ള എന്നിവർ പങ്കെടുത്തു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..