മുക്കൂട്ടുതറ : ഇടകടത്തി ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് പാലാ മോഹനൻ തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറി. ശാന്തി ശ്രീശാന്ത് പാറക്കൽ സഹകാർമികത്വം വഹിച്ചു. കൊടിയേറ്റിന് ശേഷം പതിനെട്ടാംപടി പൂജ, സമൂഹ പുഷ്പാഭിഷേകം എന്നിവ നടന്നു.
ശനിയാഴ്ച സർപ്പപൂജ-9.30, കളഭാഭിഷേകം-10.30, ചന്ദനച്ചാർത്ത്-6.30, 7.30 മുതൽ കലാപരിപാടികൾ. ഞായറാഴ്ച വൈകീട്ട് 4.30-ന് കുരുമ്പൻമൂഴി ഗുരുമന്ദിരത്തിലേക്ക് സമൂഹപറയ്ക്ക് എഴുന്നള്ളിപ്പ്.
എഴുന്നള്ളിപ്പ് വരവിന് ശേഷം പുഷ്പാഭിഷേകം. 7.30-ന് അരങ്ങിൽ തിരുവാതിര.
തിങ്കളാഴ്ച രാവിലെ ഒൻപതിന് പന്തീരടിപൂജ, പത്തിന് നെയ്യഭിഷേകം, വൈകീട്ട് നാലിന് പറ എഴുന്നള്ളിപ്പ്. രാത്രി എട്ടുമുതൽ അരങ്ങിൽ കലാപരിപാടികൾ. 11-ന് പള്ളിവേട്ട പുറപ്പാട്. 12-ന് ശയ്യാപൂജ.
സമാപന ദിവസമായ ചൊവ്വാഴ്ച വൈകീട്ട് 4.45-ന് ആറാട്ട് പുറപ്പാട്. 5.45-ന് ആറാട്ട്. 6.30-ന് താലപ്പൊലി ഘോഷയാത്ര. 8.45-ന് എതിരേൽപ്. 9.30-ന് അരങ്ങിൽ ഗാനമേള.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..