പഞ്ചായത്ത് രാജ് സംവിധാനം അട്ടിമറിച്ചു-പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ


1 min read
Read later
Print
Share

അടൂർ : ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലൂടെ പഞ്ചായത്ത് രാജ് സംവിധാനം അട്ടിമറിച്ചതായി ഡി.സി.സി. പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്‍റെ നടപടിക്കെതിരേ യു.ഡി.എഫ്. ജനപ്രതിനിധികൾ തദ്ദേശസ്ഥാപനങ്ങളുടെ മുൻപിൽ നടത്തിയ കുത്തിയിരിപ്പ് സമരത്തിന്‍റെ ജില്ലാതല ഉദ്ഘാടനം അടൂർ നഗരസഭയ്ക്ക് മുൻപിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ്. പാർലമെൻററി പാർട്ടി ലീഡർ ഡി.ശശികുമാർ അധ്യക്ഷനായി. ഡി.സി.സി. ഭാരവാഹികളായ സജി കൊട്ടയ്ക്കാട്, എസ്.ബിനു, യു.ഡി.എഫ്. കൺവീനർ പഴകുളം ശിവദാസൻ, മണ്ണടി പരമേശ്വരൻ, ഏഴംകുളം അജു, മാതിരംപള്ളിൽ പൊന്നച്ചൻ, ഉമ്മൻ തോമസ് എന്നിവർ പങ്കെടുത്തു.

യു.ഡി.എഫ്. ഇന്ന് കരിദിനം ആചരിക്കും

പത്തനംതിട്ട : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നികുതിവർധന പ്രാബല്യത്തിൽവരുന്ന ശനിയാഴ്ച ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും കറുത്ത കൊടിയേന്തി യു.ഡി.എഫ്. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡി.സി.സി. പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലും യു.ഡി.എഫ്. ജില്ലാ കൺവീനർ എ. ഷംസുദ്ദീനും അറിയിച്ചു. പത്തനംതിട്ട അബാൻ ജങ്ഷനിൽനിന്ന് 10-ന് ആരംഭിക്കുന്ന പ്രകടനം സിവിൽ സ്റ്റേഷൻപടിക്കൽ സമാപിക്കുമ്പോൾ പ്രൊഫ. പി.ജെ.കുര്യൻ പ്രസംഗിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..