Caption
പത്തനംതിട്ട : മാതൃഭൂമി സീഡ് ഫെഡറൽ ബാങ്കുമായിചേർന്ന് നടപ്പാക്കുന്ന സീഡ് പദ്ധതിയിൽ ജില്ലയിലെ അവാർഡുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഗവ.എച്ച്.എസ്. നാരങ്ങാനവും തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുമൂല വിലാസം യു.പി. സ്കൂളും ഒന്നാംസ്ഥാനം നേടി.
പുരസ്കാരം ഇങ്ങനെ
വിദ്യാഭ്യാസ ജില്ലാതലത്തിലെ ആദ്യ മൂന്നുസ്ഥാനം നേടിയവർക്ക് യഥാക്രമം 15,000, 10,000, 5000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. ഹരിതമുകുളം അവാർഡിന് 5000 രൂപയും വിദ്യാഭ്യാസ ജില്ലാതലത്തിലെ മികച്ച സീഡ് അധ്യാപക കോ-ഓർഡിനേറ്റർക്ക് 5000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. എന്റെ കൃഷിത്തോട്ടം പദ്ധതിയിൽ മികച്ച കൃഷിത്തോട്ടം ഒരുക്കിയ കുട്ടി കർഷകരിൽ ആദ്യമൂന്ന് സ്ഥാനം നേടിയവർക്ക് യഥാക്രമം 5000, 3000, 2000 രൂപയും സർട്ടിഫിക്കറ്റും നൽകും. ജെം ഓഫ് സീഡ് പുരസ്കാരം നേടുന്ന വിദ്യാർഥികൾക്ക് പ്രശസ്തിപത്രം ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..