എം.സി.എഫിനോട് ചേർന്ന് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനെതിരേ കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ
കോഴഞ്ചേരി : പഞ്ചായത്ത് എം.സി.എഫിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ രാത്രികാലങ്ങളിൽ കത്തിക്കുന്നത് സമീപത്ത് താമസിക്കുന്ന ജനങ്ങൾക്കും സമീപത്തെ റോഡിൽകൂടി പോകുന്ന ജനങ്ങൾക്കും ദുരിതം സൃഷ്ടിക്കുകയാണെന്നും മാലിന്യനീക്കം സംബന്ധിച്ച പദ്ധതികളുടെ മറവിൽ പഞ്ചായത്ത് പ്രസിഡൻറ് ലക്ഷങ്ങളുടെ അഴിമതിക്ക് കോപ്പുകൂട്ടുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിതാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ജെറി മാത്യു സാം ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോമോൻ പുതുപ്പറമ്പിൽ, ബ്ലോക്ക് സെക്രട്ടറി സത്യൻ നായർ, ഡി.സി.സി. അംഗം ലീബാ ബിജി, പഞ്ചായത്ത് അംഗം റാണി കോശി, അനീഷ് ചക്കുങ്കൽ, അശോക് ഗോപിനാഥ്, മണ്ഡലം സെക്രട്ടറിമാരായ പ്രസാദ്‌കുട്ടി, സജു കുളത്തിൽ, മോൻസി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..