പരിക്കേറ്റ് റോഡരികിൽ കിടന്നയാളുമായി അടൂർ ജനറൽ ആശുപത്രിയിലെത്തിയ മംഗലത്ത് ബസ്
അടൂർ : പരിക്കേറ്റ് റോഡരികിൽകിടന്ന ബൈക്ക് യാത്രികനെ ആശുപത്രിയിലാക്കി സ്വകാര്യബസ് ജീവനക്കാർ. വെള്ളിയാഴ്ച അടൂർ-പത്തനാപുരം റോഡിൽ പ്ലാന്റേഷൻമുക്കിനു സമീപം കെ.എസ്.ആർ.ടി.സ് ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് റോഡരികിൽ കിടന്ന മങ്ങാട് സ്വദേശി യോഹന്നാൻ എന്നയാളിനെയാണ് മംഗലത്ത് ബസിലെ ജീവനക്കാർ അടൂർ ജനറൽ ആശുപത്രിയിലാക്കിയത്. വൈകീട്ട് 3.30-നാണ് സംഭവം. ഈ സമയം അടൂരിലേക്ക് വരുകയായിരുന്നു ബസ്. പരിക്കേറ്റു കിടന്നയാളിനെ ഉടൻതന്നെ ജീവനക്കാർ ബസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വഴിയിലിറങ്ങേണ്ട യാത്രക്കാർ ബസ് ജീവനക്കാരോട് സഹകരിച്ചതിനാൽ ബിസിന് ഒരിടത്തും നിർത്തേണ്ടി വന്നില്ല. പരിക്കേറ്റയാളിനെ ആശുപത്രിയിലാക്കി പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കിയശേഷം യാത്രക്കാരെ അടൂർ സെൻട്രൽ ടോളിൽ ഇറക്കി. ബിബിൻ ബാബുവാണ് ബസിന്റെ ഡ്രൈവർ, വിപിൻ കണ്ടക്ടറും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..