പത്തനംതിട്ട : മാർച്ച് ഒന്നുമുതൽ 31 വരെ സംസ്ഥാനത്ത് വേനൽമഴ ഏറ്റവും കൂടുതൽ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. 82 ശതമാനം അധികമഴ ലഭിച്ചു. 125 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്.
കൂടുതൽ മഴ ലഭിച്ചത് മണ്ണീറയിലാണ്-461 മില്ലിമീറ്റർ. തവളപ്പാറ, കുമ്മണ്ണൂർ, കരിപ്പാൻതോട്, പെരുന്തേനരുവി, ളാഹ മേഖലകളിൽ 250 മില്ലിമീറ്റർ അധികം മഴ ലഭിച്ചു. അടൂർ, തിരുവല്ല താലൂക്കുകളിലും മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കിലെ ചില മേഖലകളിലും സാധാരണയിൽ കുറഞ്ഞ മഴയാണ് ലഭിച്ചത്.
പേര് മാറ്റിയത് പിൻവലിക്കണം -എസ്.എഫ്.ഐ.
തിരുവല്ല : കേന്ദ്രീയ വിദ്യാലയത്തിൽ നടത്തുന്ന ജവഹർലാൽ നെഹ്രു നാഷണൽ സയൻസ് മാത്തമാറ്റിക്‌സ് ആൻഡ് എൻവയോൺമെന്റ് എക്‌സിബിഷന്റെ (ജെ.എൻ.എൻ.എസ്.എം.ഇ.ഇ.) പേര് മാറ്റിയ കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് എസ്.എഫ്.ഐ. തിരുവല്ല ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രീയ വിദ്യാലയം സ്ഥാപിച്ചകാലം മുതൽ നെഹ്രുവിന്‍റെ പേരിലാണ് എക്സിബിഷൻ അറിയപ്പെട്ടിരുന്നത്.
രാഷ്ട്രീയ ബാൽ വൈജ്‌ഞാനിക് പ്രദർശനി (ആർ.ബി.വി.പി.) എന്ന പുതിയപേര് സംഘപരിവാർ വിദ്യാർഥി സംഘടനകളുമായി സാദൃശ്യമുള്ളതാണെന്ന് പ്രമേയം പറയുന്നു.
ശിശുക്ഷേമസമിതി ഭാരവാഹി തിരഞ്ഞെടുപ്പ്
പത്തനംതിട്ട : ജില്ലാ ശിശുക്ഷേമസമിതി ഭാരവാഹികളുടെയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പിന് വിജ്ഞാപനമായി. വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ഒരാളെ വീതവും കമ്മിറ്റിയംഗങ്ങളായി നാലുപേരേയുമാണ് തിരഞ്ഞെടുക്കുക.
ഓമല്ലൂർ ഐമാലി ശിശുക്ഷേമ പരിപാലനകേന്ദ്രം, എ.ഡി.സി. ജനറൽ ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിൽ കരട് വോട്ടർപട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്.
വോട്ടർ പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് വരണാധികാരിയുടെ ഓഫീസിൽ നേരിട്ടോ, primasubashalpy@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9447151513 എന്ന വാട്‌സാപ്പ് നമ്പരിലോ അറിയിക്കാം. ഏപ്രിൽ 26-ന് 10 മുതൽ മൂന്നുവരെ ശിശുക്ഷേമ പരിപാലനകേന്ദ്രത്തിൽ വോട്ടെടുപ്പ് നടക്കും.
തൊഴിൽ പരിശീലനം
പത്തനംതിട്ട : കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ ആരംഭിക്കുന്ന രണ്ടുവർഷം, ഒരുവർഷം, ആറുമാസത്തെ മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകൾക്ക് ഡിഗ്രി/പ്ലസ് ടു/എസ്.എസ്.എൽ.സി. യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..