സ്വപ്‌നങ്ങൾ കീഴടക്കാൻ രവിക്ക് പ്രായം തടസ്സമല്ല


1 min read
Read later
Print
Share

തിരുവല്ല മർച്ചന്റ്‌സ് അസോസിയേഷൻ നൽകിയ സ്വീകരണയോഗത്തിൽ കെ.കെ. രവിയെ തിരുവല്ല നഗരസഭാധ്യക്ഷ അനു ജോർജ് പൊന്നാട അണിയിച്ച് ആദരിക്കുന്നു

തിരുവല്ല : വയസ്സുകാലത്ത് ഇനിയെന്ത് പഠനം എന്ന് ചോദിക്കുന്നവരോട് രവിക്ക് പറയാനുള്ളത് സ്വപ്‌നങ്ങൾ കീഴടക്കാൻ പ്രായം തടസ്സമല്ലെന്ന മറുപടിയാണ്. എഴുപത്തിമൂന്നാം വയസ്സിൽ പത്താം ക്ലാസ് തുല്യതാപരീക്ഷ പാസായിരിക്കുകയാണ് ചാത്തമല കൊട്ടുവിരുത്തിൽ വീട്ടിൽ കെ.കെ. രവി. സാക്ഷരതാമിഷന്റെ ആറുമാസത്തെ തുല്യതാക്ലാസ് വഴിയാണ് പഠനം പൂർത്തിയാക്കിയത്. പണ്ട് ഏഴാം ക്ലാസ്സ് വിജയിച്ചെങ്കിലും കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ സഹോദരങ്ങളെ കരകയറ്റാനായാണ് അന്ന് പഠനം ഉപേക്ഷിച്ച് പിതാവിനൊപ്പം ജോലിയിൽ പ്രവേശിക്കുന്നത്. എൽ.ഐ.സി. ഏജന്റായി 33-ാം വയസ്സിൽ പ്രവർത്തിച്ചുതുടങ്ങി. ഇതുകൂടാതെ കുരിശു കവലയ്ക്ക് സമീപം കെ.കെ. കൂൾബാറും നടത്തുന്നുണ്ട്. വിദ്യാഭ്യാസത്തിലൂടെ അറിവ് നേടുക എന്ന ആഗ്രഹം മനസ്സിന്റെ കോണിൽ ഒരു കനലായി ഉരുകി നിന്നതിനാലാണ് പ്രാരബ്ധങ്ങളൊഴിഞ്ഞ് വിശ്രമ ജീവിതത്തിലേക്കെത്തിയപ്പോൾ വീണ്ടും പഠിക്കണം എന്ന ആഗ്രഹം ഉയർത്തെഴുനേറ്റത്.

മകളും, മരുമകളും തിരുമൂലപുരം എസ്.എൻ.എസ്. ഹൈസ്‌കൂളിലെ അധ്യാപകരാണ്. തിരുവല്ല മർച്ചന്റ്‌സ് അസോസിയേഷൻ ഭരണസമിതി ചേർന്ന് മറ്റുള്ളവർക്ക് മാതൃകയായ രവിയെ ആദരിച്ചു. ഇനിയും പഠനവുമായി മുന്നോട്ടുപോകാനാണ് രവിച്ചേട്ടന്റെ ആഗ്രഹം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..