• നിലയ്ക്കൽ പള്ളിയറക്കാവിൽ ചാക്കമർ മഹാസഭ 18 മലകൾക്ക് നടത്തിയ പൂജകളുടെ ഉദ്ഘാടനം മഹാസഭ സംസ്ഥാന ജനറൽസെക്രട്ടറി കെ.എൻ. രഘുനാഥൻ നിർവഹിക്കുന്നു
കോഴഞ്ചേരി : ആറന്മുള പാർത്ഥസാരഥിയെ നിലയ്ക്കൽ നാരായാണമംഗലത്തുനിന്ന് ആറ് മുള കെട്ടിയ ചെങ്ങാടത്തിൽ ഇടയാറന്മുള വിളക്ക്മാടം കൊട്ടാരത്തിൽ എത്തിച്ച ചാക്കമാർ വിഭാഗമാണന്നാണ് ഐതീഹ്യം. മുൻകാല പാരമ്പര്യം നിലനിർത്തി സഭയുടെ പ്രവർത്തകർ നിലയ്ക്കൽ പള്ളിയറക്കാവിൽ 18 മലകൾക്ക് പൂജ നടത്തി.
പള്ളിയറക്കാവ് ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയും വാർഷികോത്സവത്തോടുമനുബന്ധിച്ചാണ് ചാക്കമാർ സഭാ പ്രവർത്തകർ പൂർവീകരുടെ സ്മരണയിൽ 18 മലകൾക്ക് ഒരുക്ക് വച്ച് പൂജ നടത്തിയശേഷം ക്ഷേത്രസന്നിധിയിൽ പൊങ്കാല സമർപ്പിച്ചത്. സഭയുടെ വിവിധശാഖകളിൽനിന്നായി 350 ലധികം പ്രവർത്തകർ പങ്കെടുത്ത ചടങ്ങിനുശേഷം നിലയ്ക്കൽ മഹാദേവക്ഷേത്രത്തിൽ പ്രത്യേകപൂജകളും വഴിപാടുകളും നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..