• പാലോലിക്കാവ് ദേവീക്ഷേത്രത്തിൽ ജ്യോതിർഗമയ ശിബിരം ഉദ്ഘാടനം ഛത്തീസ്ഗഡ് ഹൈക്കോടതി രജിസ്ട്രാർ കെ.പി. ശശിധരൻ നായർ നിർവഹിക്കുന്നു
കോഴഞ്ചേരി : തടിയൂർ പാലോലിക്കവ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തൊടാനുബന്ധിച്ച് കുട്ടികൾക്കുള്ള വിവിധ ക്ലാസുകളുടെ ഉദ്ഘാടനം ഛത്തീസ്ഗഡ് ഹൈക്കോടതി രജിസ്ട്രാർ കെ.പി. ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. പി.എസ്. നായർ അധ്യക്ഷതവഹിച്ചു. രാജപ്പൻ നായർ, കെ. ഹരികുമാർ, എ.ജി. രാമചന്ദ്രൻ നായർ, സി.ആർ. കൃഷ്ണ കുറുപ്പ്, മഹേഷ് രവീന്ദ്ര, ഗീതകുമാർ,ജി. ദിനേശ്, രാജീവ് വെള്ളപ്പള്ളിൽ, രാധാകൃഷ്ണൻനായർ, ഹരിദാസൻപിള്ള, ബാലൻ നായർ എന്നിവർ പ്രസംഗിച്ചു. ശിബിരത്തിന്‍റെ ഭാഗമായി സംസ്‌കൃത ക്ലാസുകൾ, വ്യക്തിത്വ വികസന ക്ലാസുകൾ, നേതൃത്വപരിശീലനം, രക്ഷകർത്തൃ ബോധവത് കരണം, മോട്ടിവേഷൻ ക്ലാസുകൾ എന്നിവ നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..