• എ.കെ.പി.സി.ടി.എ. ജില്ല സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു
കോഴഞ്ചേരി : എ.കെ.പി.സി.ടി.എ. ജില്ലാ സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പ്രദീപ് പി.എസ്. അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് രംഗത്ത് നേട്ടങ്ങൾ കൈവരിച്ച അംഗങ്ങളെ എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം പി. ഹരികൃഷ്ണൻ ആദരിച്ചു.
യാത്രയയപ്പ് സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി റെയിസൺ സാം രാജു, വി.എസ്. പ്രവീൺ കുമാർ, ജി. അനീഷ് കുമാർ, ആർ. പ്രവീൺ, ഡോ. ബിജു പുഷ്പൻ, ഡോ. വറുഗീസ് മാത്യു, ഡോ. റോഷൻ ജോർജ്, ഡോ. ലിബൂസ് ജേക്കബ്ബ് എബ്രഹാം, ഡോ. ഇന്ദു സി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റായി ഡോ. പി.സി.ലതാകുമാരി (സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി), ജില്ലാ സെക്രട്ടറിയായി ലഫ്റ്റനന്റ് റെയിസൻ സാം.രാജു (മാർത്തോമ്മ കോളേജ്, തിരുവല്ല) എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..