കോഴഞ്ചേരി : അയിരൂർ ചെറുകോൽപുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ഓസ്ട്രേലിയയിലെ അംഗത്വ വിതരണ ഉദ്ഘാടനം ഹരിവരാസനം പുരസ്കാര ജേതാവും പിന്നണി ഗായകനുമായ വീരമണി രാജു മെൽബൺ അയ്യപ്പസേവാസംഘം പ്രസിഡന്റ് രാജേന്ദ്ര കൈലാസത്തിന് നൽകി നിർവഹിച്ചു. ഹിന്ദുമതമഹാണ്ഡലത്തിന്റെ ഭാരതത്തിനുപുറത്തുള്ള അംഗത്വ വിതരണ ചടങ്ങാണിത്. കീസബ്രു ഗാ ഗീലിക് പാർക്ക് ഹാളിൽ നടന്ന ചടങ്ങിൽ ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഓവർസീസ് കൺവീനറുമായ ശ്രീകുമാർ ഇരുപ്പക്കാട്ട് അധ്യക്ഷത വഹിച്ചു. ഡോ. വിജയ് ശ്രീശിവാനന്ദ്, ഗോവിന്ദ് ദത്ത്, സൂര്യ സുമ പണിക്കർ, ഷണ്മുഖം, ലക്ഷ്മി, കാർത്തിക് കൃഷ്ണകുമാർ തുടങ്ങിയവർ ആദ്യ അംഗത്വം ഏറ്റുവാങ്ങി. പന്തളം കൊട്ടാര അംഗം രഞ്ജിത് വർമ അനുഗ്രഹ പ്രഭാഷണം നടത്തി. സതീഷ് തോട്ടത്തിൽ, ഡോ. ഹരിഹരൻ, ശിവരാമൻ തുടങ്ങിയവർ പ്രസംഗിച്ചു. വിനോദ് നായർ, സന്ദീപ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഓസ്ട്രേലിയയിൽ അംഗത്വം എടുക്കുവാൻ ആഗ്രഹിക്കുന്നവർ, വിനോദ് നായർ 0407331844 എന്ന നമ്പറിൽ ബന്ധപ്പെടുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..