സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കോഴഞ്ചേരി ടൗണിൽ സംഘടിപ്പിച്ച മേയ്ദിന റാലിയും പൊതുയോഗവും സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു
കോഴഞ്ചേരി : സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കോഴഞ്ചേരി ടൗണിൽ മേയ്ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ടി.യു.സി.ഐ. ജില്ലാ സെക്രട്ടറി കെ.ഐ.ജോസഫ് അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി മിനി രവീന്ദ്രൻ, സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയംഗം ടി.വി.സ്റ്റാലിൻ, ഏരിയാ സെക്രട്ടറി രാജൻ വർഗീസ്, ഏരിയാ പ്രസിഡന്റ് കെ.എം.ഗോപി, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.ബി.സതീഷ് കുമാർ, മോഹൻദാസ്, വി.ജി.ശ്രീലേഖ, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി വി.സി.അനിൽകുമാർ, ബിജിലി പി.ഈശോ, സി.ഐ.ടി.യു. ഏരിയാ കമ്മിറ്റിയംഗങ്ങളായ യു.ഉല്ലാസ്, അനു ഫിലിപ്പ്, നൈജിൽ കെ.ജോൺ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..