വർഷങ്ങളായി പരിചരണമില്ലാതെ കഴിഞ്ഞിരുന്ന കോഴഞ്ചേരി ഈസ്റ്റ് കുരങ്ങുമല ചക്കനാട്ട് ഏലീയാസിന്റെ ഭാര്യ എൽസമ്മയെ കിടങ്ങന്നൂർ കരുണാലയത്തിലേക്ക് കൊണ്ടുപോകുന്നു
കോഴഞ്ചേരി : വർഷങ്ങളായി പരിചരണമില്ലാതെ കഴിഞ്ഞിരുന്ന അമ്മയെ ഏറ്റെടുത്ത് കിടങ്ങന്നൂർ കരുണാലയം. സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുന്ന കോഴഞ്ചേരി ഈസ്റ്റ് കുരങ്ങുമല ചക്കനാട്ട് ഏലീയാസിന്റെ ഭാര്യ എൽസമ്മ(68)യെ ആണ് പഞ്ചായത്തംഗം സുനിതാ ഫിലിപ്പിന്റെ ഇടപെടലിൽ കരുണാലയത്തിലെത്തിച്ചത്. പരസഹായമില്ലാതെ കഴിഞ്ഞിരുന്ന എൽസമ്മ ഭക്ഷണവും ചികിത്സയുമില്ലാതെ അപകടത്തിലാകുമെന്ന് മനസ്സിലാക്കിയതോടെ വാർഡംഗം മകളെ വിവരം അറിയിച്ചിരുന്നു. വിവാഹിതയായ ഏകമകൾ അമ്മയെ നോക്കാൻ സാഹചര്യമില്ലെന്ന് ആറന്മുള എസ്.എച്ച്.ഒ.യെ അറിയിച്ചു. തുടർന്ന്, സുനിതാ ഫിലിപ്പിന്‍റെ ശുപാർശയിൽ എത്സമ്മയെ ഏറ്റെടുക്കാൻ കരുണാലയം തയ്യാറാകുകയായിരുന്നു.
കരുണാലയം അമ്മവീട് ചെയർമാൻ അബ്ദുൾ അസീസിന്റെ നിർദേശപ്രകാരം ജീവനക്കാരായ ആതിര, ടിൻസി, പ്രശാന്ത് എന്നിവർ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്. കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് ശോഭന പുഷ്പരാജൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സജു ജോസഫ്, രഘു രാമകൃഷ്ണൻ എന്നിവരും എത്തിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..