കോഴഞ്ചേരി : ഡോ. ജോർജ് മാത്യു മെമ്മോറിയൽ ട്രസ്റ്റ് പേരങ്ങാട്ട് കുടുംബയോഗ വാർഷികം നടത്തി. അനുസ്മരണ സമ്മേളനം ആന്റോ ആൻറണി എം.പി. ഉദ്ഘാടനം ചെയ്തു. മലങ്കര ഓർത്തഡോക്സ് നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. നിക്കോദിമോസ് ജോഷ്വാ മാർ മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ വിക്ടർ ടി. തോമസ് അധ്യക്ഷത വഹിച്ചു.
പേരങ്ങാട് മഹാകുടുംബയോഗം വാർഷിക സമ്മേളനം മോറോൻ മോർ ബസേലിയോസ് കർദിനാൾ ക്ലിമ്മീസ് ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ സഭ സീനിയർ വികാരി ജനറൽ റവ. ജോർജ് മാത്യു മുഖ്യപ്രഭാഷണം നടത്തി. മാർത്തോമ്മാ സുവിശേഷ സംഘം ജനറൽ സെക്രട്ടറി റവ. ജിജി മാത്യൂസ്, റവ. ഡോ. ജോർജ് വർഗീസ്, ഫാ. ഡോ. തോമസ് കല്ലുകളം, ഫാ. ജോൺ ഫിലിപ്പോസ്, റവ. മാത്യു ജോൺ മുളമൂട്ടിൽ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് റോയ് ഫിലിപ്പ്, സി.ടി.ജോൺ, ഡോ. പ്രൊഫ. മാത്യു പി.ജോൺ എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..