• ചക്കുങ്കൽപടി ഭാഗത്ത് റോഡ് പൂർണമായി തകർന്നനിലയിൽ
കോഴഞ്ചേരി : പഞ്ചായത്തിന്‍റെ ഏഴ്, എട്ട് വാർഡുകളിലൂടെ കനാൽപടി മുതൽ തൂമ്പുംപാട്ട്പടി വരെയുള്ള റോഡ് മുഴുവനും ടാർ ഇളകി കുഴിയായിട്ട് ഒരുദശാബ്ദം പിന്നിട്ടു. കോഴഞ്ചേരി പഞ്ചായത്തിനെ നാരങ്ങാനം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. കുരീക്കാട്ടിൽ ചാപ്പലിലേക്കും, തുണ്ടാഴം, നെല്ലിക്കലാ, തെക്കേമല, ചെക്കുളം എന്നിവിടങ്ങളിലേക്കും പോകാനുള്ള എളുപ്പവഴിയാണിത്. എന്നാൽ, ഈ റോഡ് നാരങ്ങാനം പഞ്ചായത്തിലേക്ക് പ്രവേശിക്കുന്പോൾ സ്ഥിതി മറ്റൊരുവിധത്തിലാണ്. കോഴഞ്ചേരിയെക്കാൾ വരുമാന മാർഗങ്ങൾ കുറവായ പഞ്ചായത്തായിട്ടുകൂടി നാരങ്ങാനം പഞ്ചായത്തിലെ ഒന്നാംവാർഡിലൂടെ കടന്നുപോകുന്ന റോഡിൽ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്.
വഴിമുട്ടി നാട്ടുകാർ
:തൂമ്പുംപാട്ട് പടി മുതൽ ആക്കുടട്ടെ പാലംവരെയുള്ള റോഡ് ടാറോ, കോൺക്രീറ്റോ ചെയ്യാതെ വർഷങ്ങളായി കിടക്കുകയാണ്. ഇവിടെ ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. റോഡ് സൈഡിൽ കാടുമൂടി ഇഴജന്തുക്കൾ വീടുകളിൽ കയറുന്നത് പതിവാണ്. വഴിവിളക്കുകൾ തെളിയാത്തതും പ്രതിസന്ധിയാണ്. പലയിടത്തും പ്രായമായവരും കുഞ്ഞുങ്ങളും വയ്യാത്തവരും ഇവിടെ താമസിക്കുന്നുണ്ട്. റോഡിന്റെ അവസ്ഥ പരിതാപകരമാണ്. പ്രായമായവരെയും ഗർഭിണികളെയുംകൊണ്ട് ഈ വഴികടക്കുക പ്രയാസമാണ്. റോഡിന്‍റെ മോശം അവസ്ഥമൂലം ഓട്ടോക്കാരും ഇതുവഴി പോകാൻ മടിക്കുകയാണ്. റോഡിന്‍റെ ദയനീയാവസ്ഥയെപ്പറ്റി കോൺഗ്രസ് 72-ാം നമ്പർ ബൂത്ത് കമ്മിറ്റി കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും ആ വാർഡിലെ മെമ്പറുമായ റോയ് ഫിലിപ്പിനെ കാര്യങ്ങൾ ബോധ്യപെടുത്തുകയും പരാതി നൽകുകയും ചെയ്തു.
മാലിന്യംതള്ളൽ രൂക്ഷം
:റോഡിന്‍റെ വശങ്ങളിൽ മാലിന്യംതള്ളുന്നത് ഒരു പതിവ് കാഴ്ചയാണ്. നാട്ടുകാർ പലതവണ വാർഡ് മെന്പർ അടക്കമുള്ളവരോട് പരാതിപറഞ്ഞെങ്കിലും നാളിതുവരെയായും പഞ്ചായത്ത് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് ആക്ഷേപമുണ്ട്. നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള മോശം റോഡിനും മാലിന്യപ്രശ്നത്തിനും അടിയന്തര പരിഹാരം കാണാത്തപക്ഷം സമരവുമായി പോകുമെന്ന് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് ചാക്കുങ്കൽ അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..