കോഴഞ്ചേരി : വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തിൽ നടന്ന ‘മികവ്’ പരിശീലന കളരി ജില്ലാ മാനസികാരോഗ്യവിഭാഗം മെഡിക്കൽ ഓഫീസർ ഡോ. എം.നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മോട്ടി ചെറിയാൻ അധ്യക്ഷത വഹിച്ചു.
മത്സരപ്പരീക്ഷകളെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ അസിസ്റ്റന്റ് ഇൻകം ടാക്സ് കമ്മിഷണർ (മംഗളൂരു) മാളവിക ജി.നായരും വിദ്യാർഥികൾ നേരിടുന്ന മാനസിക വെല്ലുവിളികൾ എന്ന വിഷയത്തിൽ ജില്ലാ സ്കൂൾ മാനസികാരോഗ്യ പ്രോഗ്രാം ഓഫീസർ ടിംസൺ ജോസഫും ചിത്രകല എന്ന വിഷയത്തിൽ പ്രമോദ് നീലകണ്ഠനും ക്ലാസ് നയിച്ചു. പ്രൊഫ. ടി.എം.ഏബ്രഹാം, സെൻമോൻ വി.ഫിലിപ്പ്, ബ്രിജിൻ ജോർജ് ഫിലിപ്പ്, സജി പി.ജോൺ, സിറിൾ സി.മാത്യു എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..