കോഴഞ്ചേരിയിലെ വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന മാലിന്യസർവേയ്ക്ക് പഞ്ചായത്ത് ഷോപ്പിങ് സമുച്ചയത്തിൽ തുടക്കം കുറിച്ചപ്പോൾ
കോഴഞ്ചേരി : നിർമല ഗ്രാമം, നിർമല നഗരം, നിർമല ജില്ല കർമപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ഈ മാസം 20-ന് നടത്തുന്ന ശുചിത്വ ഹർത്താലിന്റെ മുന്നോടിയായി പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും ശുചിത്വ മാലിന്യ സർവേ തുടങ്ങി. വിവിധ ലോ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് സർവേക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ജൈവ അജൈവ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനും കച്ചവട സ്ഥാപനങ്ങളിലെ മാലിന്യനീക്കം സംബന്ധിച്ച് കൃത്യമായ വിവരശേഖരണത്തിനുമാണ് സർവേ നടത്തുന്നത്.
സർവേയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് റോയി ഫിലിപ്പ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് മിനി സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി കൊച്ചുതുണ്ടിയിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജോ പി.മാത്യു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമിതാ ഉദയകുമാർ, പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി.ഈശോ, സുനിതാ ഫിലിപ്പ്, അസി.സെക്രട്ടറി എസ്.കെ.സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..