സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് കുവൈത്ത് അഹമ്മദി മാർത്തോമാ ഇടവക നിർമിച്ചു കൈമാറുന്ന പുതിയ ഭവനം
കോഴഞ്ചേരി : സ്വന്തമായി സ്ഥലവും വീടുമില്ലാതെ ഷെഡിൽ കഴിഞ്ഞിരുന്ന കാവുംതുണ്ടിയിൽ പി.എഫ്. ശോശാമ്മയുടെ കുടുംബത്തിന് കുവൈത്ത് അഹമ്മദി മാർത്തോമാ ഇടവക നിർമിച്ച പുതിയ വീടിന്റെ താക്കോൽ കൈമാറ്റം ചൊവ്വാഴ്ച നടക്കും.
ഹോം ലാൻഡ് ഫെലോഷിപ്പിന്റെ മേൽനോട്ടത്തിൽ ചെറുകോൽ ചണ്ണമാങ്കലിൽ പണികഴിപ്പിച്ച വീടിന്റെ കൂദാശ ബുധനാഴ്ച രാവിലെ പത്തിന് റവ. കെ.എ. വർഗീസ് നിർവഹിക്കും. 10 ലക്ഷം ചെലവഴിച്ച് നിർമിച്ച വീടിന് സൗജന്യമായി ഭൂമിനൽകിയത് കാവുംതുണ്ടിയിൽ കെ.ജി. ഫിലിപ്പാണ്. വീടിന്റെ ഫർണിഷിങ്ങും വൈദ്യുതീകരണവും അടക്കമുള്ള അവസാനവട്ട പണികളെല്ലാം രണ്ടുദിവസം മുമ്പ് പൂർത്തീകരിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..