• കോഴഞ്ചേരി പമ്പ സ്പോർട്സ് ക്ലബ്ബിന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ട്രോഫി സമ്മാനിക്കുന്നു
കോഴഞ്ചേരി : കോഴഞ്ചേരി ഈസ്റ്റ് ജനത സ്പോർട്സ് ക്ലബ്ബും പബ്ലിക് ലൈബ്രറിയും നടത്തിയ വോളിബോൾ ടൂർണമെന്റിൽ വിക്ടറി ക്ലബ്ബ് വയലത്തലയെ പരാജയപ്പെടുത്തി കോഴഞ്ചേരി പമ്പ സ്പോർട്സ് ക്ലബ്ബ് വിജയികളായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ട്രോഫിയും ക്യാഷ് അവാർഡും വിതരണംചെയ്തു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മൗണ്ട് സിയോൻ ഗ്രൂപ്പ് ചെയർമാൻ ഡോ. എബ്രഹാം കലമണ്ണിൽ മുഖ്യസന്ദേശം നൽകി. ജെറി മാത്യു സാം, ശാന്തൻ മലയാലപ്പുഴ, ബാബു വടക്കേൽ, റോയ് എം.എബ്രഹാം എന്നിവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..