കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുണ്ട്: സുരക്ഷയില്ലാസുരക്ഷാസംവിധാനം


1 min read
Read later
Print
Share

പോലീസില്ലാത്ത എയ്ഡ് പോസ്റ്റും

• ജില്ലാ ആശുപത്രിയിലെ പൂട്ടിക്കിടക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ്

കോഴഞ്ചേരി : ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരേ അതിക്രമവും ആൾക്കൂട്ട ആക്രമണവും വർധിക്കുന്പോഴും ജില്ലയിലെ പ്രധാന ആതുരാലയമായ ജില്ലാ ആശുപത്രിയിൽ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ല. 20 സ്ഥിരം ഡോക്ടർമാരും 46 നഴ്സുമാരും 20 നഴ്സിങ് അസിസ്റ്റൻറും ഉൾപ്പെടെ ഒട്ടേറെ ആരോഗ്യപ്രവർത്തകർ ജോലിചെയ്യുന്ന ജില്ലാ ആശുപത്രിയിൽ നിലവിലുള്ളത് ആറ് സെക്യൂരിറ്റി ജീവനക്കാർ മാത്രം. എയ്ഡ് പോസ്റ്റിനായി പ്രത്യേകം സജ്ജീകരണങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഒരുവർഷത്തിലേറെയായി ഇവിടെ പോലീസ് സുരക്ഷ ഒരുക്കുന്നില്ല.

ഡോക്ടർമാർക്ക് അസഭ്യവർഷം

അത്യാഹിതവിഭാഗത്തിൽ പോലീസ് വൈദ്യപരിശോധനയ്ക്കായി പ്രതികളെ കൊണ്ടുവരുന്നത് വിലങ്ങ് ധരിപ്പിക്കാതെയാണ്. കുറ്റവാളികൾ ഡ്യൂട്ടിഡോക്ടർമാരോട് മോശമായി പെരുമാറുന്നത് നിത്യസംഭവവുമാണ്. ക്രിമിനൽ കേസിലെ പ്രതി വനിതാ ഡോക്ടറെ അസഭ്യംപറയുകയും ആക്രമിക്കാനായുകയും ചെയ്തിട്ടുണ്ട്.

ആശുപത്രി സുരക്ഷാ ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കുനേരേയും അക്രമാസക്തരാകുന്ന ആളുകളെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ്. പോലീസുകാർക്ക് ആശുപത്രിയിലെത്തിക്കുന്ന കുറ്റവാളികൾക്കുമേൽ പലപ്പോഴും കാര്യമായ നിയന്ത്രണം ഉണ്ടാകാറില്ലെന്ന് കെ.ജി.എം.ഒ. കോഴഞ്ചേരി മേഖലാ കൺവീനർ ഡോ. ശരത് കൃഷ്ണൻ പറയുന്നു.

സുരക്ഷാ സംവിധാനം അപര്യാപ്തം

ദിവസവും നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രിയിൽ അക്രമസംഭവങ്ങളുണ്ടാകുകയാണെങ്കിൽ നിയന്ത്രിക്കാൻ നിലവിലുള്ള സുരക്ഷാ സംവിധാനം അപര്യാപ്തമാണ്. സുരക്ഷാജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിക്ക്‌ കത്തു നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൻമാരുടെയും ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമിതരാകുന്ന സുരക്ഷാ ജീവനക്കാർ തോന്നുംമട്ടിലാണ് പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..